HomeNewsLatest Newsറിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അസിസ്‌റ്റന്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അസിസ്‌റ്റന്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

വിവിധ സംസ്‌ഥാനങ്ങളിലായി 623 ഒഴിവുകള്‍. തിരുവനന്തപുരം, കൊച്ചി ഓഫീസുകളില്‍ 13 ഒഴിവുകളുണ്ട്‌. (ജനറല്‍ 7, ഒ.ബി.സി. 4, എസ്‌.സി. 2). ഇതില്‍ 10 എണ്ണം തിരുവനന്തപുരത്തും മൂന്നെണ്ണം കൊച്ചിയിലുമാണ്‌. ഒന്നില്‍ കൂടുതല്‍ സംസ്‌ഥാനങ്ങളിലേക്ക്‌ അപേക്ഷിക്കാന്‍പാടില്ല. ഓണ്‍ലൈനായി (www.rbi.org.in) വേണം അപേക്ഷിക്കാന്‍. രണ്ടുഘട്ടങ്ങളിലായുള്ള ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്‌ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്‌.

50 ശതമാനം മാര്‍ക്കോടെ ബിരുദം, കംപ്യൂട്ടര്‍ വേഡ്‌ പ്രോസസിങ്‌ പരിജ്‌ഞാനം എന്നിവയാണ്‌ യോഗ്യത. എസ്‌.സി, എസ്‌.ടി, അംഗപരിമിത വിഭാഗക്കാര്‍ക്ക്‌ ബിരുദത്തിന്‌ പാസ്‌മാര്‍ക്ക്‌ മതി. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനുമറിയണം. 02.10.1989ന്‌ ശേഷവും 01.10.1997ന്‌ മുമ്പും (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവര്‍ അപേക്ഷിച്ചാല്‍ മതി. എസ്‌.സി, എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ അഞ്ചും ഒ.ബി.സിക്ക്‌ മൂന്നും അംഗപരിമിതര്‍ക്ക്‌ പത്തും വര്‍ഷത്തെ ഇളവുണ്ട്‌. വിമുക്‌തഭടന്മാര്‍ക്ക്‌ ചട്ടപ്രകാരം. വിധവകള്‍/വിവാഹമോചിതരായിട്ടും പുനര്‍വിവാഹിതരാകാത്ത സ്‌ത്രീകള്‍ എന്നിവര്‍ക്ക്‌ പ്രായത്തില്‍ പത്തുവര്‍ഷത്തെ ഇളവുണ്ട്‌.

13150-34990 രൂപയാണ്‌ ശമ്പളം. 450 രൂപ അപേക്ഷാഫീസ്‌. എസ്‌.സി, എസ്‌.ടി, വിമുക്‌തഭടന്മാര്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക്‌ 50 രൂപ. മാസ്‌റ്റര്‍/വിസ ഡെബിറ്റ്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചോ ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ വഴിയോ ഓണ്‍ലൈനായി ഫീസടയ്‌ക്കണം. ഓണ്‍ലൈന്‍ അപേക്ഷ അയയ്‌ക്കുന്നത്‌ സബന്ധിച്ച്‌ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ http://cgrs.ibps.in എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.
നവംബര്‍ 27, 28 തീയതികളില്‍ പ്രിലിമിനറി ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയും
ഡിസംബര്‍ 20ന്‌ മെയിന്‍ പരീക്ഷയും നടക്കും. പരീക്ഷയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍നിന്നറിയാം.

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, പാലക്കാട്‌, തൃശൂര്‍, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 10.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments