HomeNewsLatest Newsപത്തുവയസുകാരിക്ക് സംഭവിച്ച ചെറിയൊരബദ്ധം; ചായ കുടിച്ച്‌ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

പത്തുവയസുകാരിക്ക് സംഭവിച്ച ചെറിയൊരബദ്ധം; ചായ കുടിച്ച്‌ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ബീഹാറിലെ ധര്‍ബംഗ ജില്ലയില്‍ കീടനാശിനി ഇട്ട ചായ കുടിച്ച്‌ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ചായ ഉണ്ടാക്കിയ 10 വയസ്സുകാരി തേയില ആണെന്ന് കരുതി കീടനാശിനി ചേര്‍ക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പെണ്‍കുട്ടി ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്. ബഹുദൂര്‍ പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചായ ഉണ്ടാക്കിയ അര്‍ച്ചന(10), ദുഗാന്‍ മഹ്തോ(60) രാംസ്വരൂപ് മഹ്തോ(65) പ്രകാശ് മഹ്തോ എന്നിവരാണ് മരിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ ബന്ധുവായ പ്രമീള ദേവിയെ ധര്‍ബംഗ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments