HomeNewsLatest Newsഅണ്‍ലോക്ക്-3 മാര്‍ഗനിര്‍ദേശം പുറത്തിറക്കി; സ്‌കൂളുകളും കോളേജുകളും അടഞ്ഞുതന്നെ; രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു

അണ്‍ലോക്ക്-3 മാര്‍ഗനിര്‍ദേശം പുറത്തിറക്കി; സ്‌കൂളുകളും കോളേജുകളും അടഞ്ഞുതന്നെ; രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു

അണ്‍ലോക്ക്-3 മാര്‍ഗനിര്‍ദേശം പുറത്തിറക്കി സർക്കാർ. സുരക്ഷ കണക്കിലെടുത്ത് 65 വയസ്സിന്‌ മേല്‍ പ്രായമുള്ളവരും ആരോഗ്യപ്രശ്‌നമുള്ളവരും, ഗര്‍ഭിണികളും 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും വീടുകളില്‍ തന്നെ തുടരണം. രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു. യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ജിമ്മുകളും ഓഗസ്റ്റ് അഞ്ച് മുതല്‍ തുറക്കാം. സ്‌കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 ന് വരെ തുറക്കില്ല. രാജ്യാന്തര വിമാന സര്‍വീസ് വന്ദേഭാരത് ദൗത്യം വഴി മാത്രമേ ഉണ്ടാകൂ. ഓഗസ്റ്റ് 31 വരെ കണ്ടെയിന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ തുടരും. മെട്രോ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. സിനിമാശാലകളും സ്വിമ്മിങ് പൂളുകളും പാര്‍ക്കുകളും തിയേറ്ററുകളും ബാറുകളും അടഞ്ഞുകിടക്കും. രാഷ്ട്രീയപരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മത-സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള വിലക്ക് തുടരും. സാമൂഹ്യ അകലം പാലിച്ച്‌ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടത്താം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments