HomeNewsLatest Newsകേരളത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടതായി റിപ്പോർട്ട്; ഐഎസിന്റെ തൃശൂര്‍ മൊഡ്യൂൾ നേതാവ് അറസ്റ്റിൽ

കേരളത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടതായി റിപ്പോർട്ട്; ഐഎസിന്റെ തൃശൂര്‍ മൊഡ്യൂൾ നേതാവ് അറസ്റ്റിൽ

ഐഎസിന്റെ തൃശൂര്‍ ആസ്ഥാനമായുള്ള മൊഡ്യൂളിന്റെ നേതാവ് സയ്യിദ് നബീല്‍ അഹമ്മദിനെ എൻഐഎ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ നേപ്പാളിലേക്ക് കടക്കാനുള്ള ഒരുക്കത്തിനിടെയാണ് ചെന്നൈയില്‍ വച്ച്‌ എൻഐഎ ഇയാളെ അറസ്റ്റ് ചെയ്തത് എന്നാണു വിവരം. കൊച്ചി കേസില്‍ എൻഐഎ പ്രതി ചേര്‍ത്തിട്ടുള്ള അഹമ്മദില്‍ നിന്ന് രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. “ദ ഹിന്ദു” വാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഈ വര്‍ഷം ജൂലൈയില്‍ തമിഴ്നാട്ടിലെ സത്യമംഗലത്തിന് സമീപത്തെ ഒളിത്താവളത്തില്‍ നിന്ന് മതിലകത്ത് കൊടയില്‍ അഷ്റഫ് എന്ന ആഷിഫിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ ആസ്ഥാനമായുള്ള ഐഎസ് മൊഡ്യൂള്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താൻ ഗൂഢാലോചന നടത്തുന്നതായി കണ്ടെത്തിയിരുന്നു. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐഎസ്‌ഐഎസ് മൊഡ്യൂള്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്ന് എൻഐഎയ്ക്കു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജൂലൈ 11നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. കൊള്ളയടിക്കല്‍ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പണം കണ്ടെത്താനും ഇവര്‍ നീക്കം നടത്തിയാതായി കണ്ടെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments