HomeNewsLatest Newsമകനെ കൊന്നയാളെ ജാമ്യത്തിലിറങ്ങി വെടിവച്ചു കൊന്നു പ്രതികാരം തീർത്ത് പിതാവ് !

മകനെ കൊന്നയാളെ ജാമ്യത്തിലിറങ്ങി വെടിവച്ചു കൊന്നു പ്രതികാരം തീർത്ത് പിതാവ് !

മകനെ കൊന്ന ബന്ധുവിനെ ജാമ്യത്തിലിറക്കി വെടിവച്ച്‌ കൊന്ന് പ്രതികാരം തീര്‍ത്ത് മധ്യവയസ്കന്‍. ഉത്തര്‍പ്രദേശിലെ ഖേരി ജില്ലയിലെ മിതൗലിയിലാണ് സംഭവം. മറ്റൊരു കൊലക്കേസില് ജയില്വാസം അനുഭവിച്ച്‌ പുറത്തിറങ്ങിയ കര്‍ഷകനായ കാശി കശ്യപാ(50)ണ് മകളുടെ ഭര്‍ത്താവിന്റെ അച്ഛനായ ശത്രുധന്‍ ലാലയെ തലയ്ക്ക് വെടിവെച്ച്‌ കൊന്നത്. 2020 ലാണ് കൊലക്കേസില്‍ കാശിയെ ശിക്ഷിച്ചത്. ജയിലില്‍ പോകുന്നതിനുമുമ്ബ് ഭാര്യയെയും പതിനാലുകാരന്‍ മകനെയും ഇയാള്‍ ലാലയുടെ വീട്ടിലാക്കി. 2021ലാണ് കുട്ടി കൊല്ലപ്പെട്ടത്. കാശിയുടെ ഭാര്യ സ്വന്തം മകനെ ലാലയുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഇരുവരുടേയും വഴിവിട്ട ബന്ധത്തിന് കുട്ടി ദൃക്സാക്ഷിയായതാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ജയിലിലായി.

2022 ഡിസംബറില്‍ കാശി ജയില്‍മോചിതനായി. തുടര്‍ന്ന് ലാലയെ പുറത്തിറക്കാനായി ഇയാള്‍ അഭിഭാഷകനെ സമീപിച്ചെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ ആദ്യവാരം ജാമ്യത്തിലിറങ്ങിയ ലാലയെ കൊല്ലാന്‍ കാശി അവസരം കാത്തിരുന്നു. വെള്ളി രാത്രി ലാല വീട്ടിലേക്ക് പോകവെ പാടത്തുവച്ചാണ് വെടിവച്ചത്. തലയില് മൂന്ന് വെടിയേറ്റ ലാല തല്ക്ഷണം മരിച്ചു. കാശിയെ പൊലീസിന് പിടികൂടാനായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments