HomeNewsLatest Newsസ്കൂൾഫീസ് അടയ്ക്കാത്തതിന് ടീച്ചർ വീട്ടിൽവന്നു ബഹളം വച്ചു; അപമാനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

സ്കൂൾഫീസ് അടയ്ക്കാത്തതിന് ടീച്ചർ വീട്ടിൽവന്നു ബഹളം വച്ചു; അപമാനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ഗാസിയാബാദ്: സ്കൂൾഫീസ് അടയ്ക്കാത്തതിന് ടീച്ചർ വീട്ടിൽവന്നു ബഹളം വെച്ചതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഗാസിയാബാദ് ഡി എസ് പി സ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് ടീച്ചറിന്റെ പ്രവൃത്തിയിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത്. ഈ വർഷത്തെ സ്കൂൾ ഫീസ് കുട്ടി അടച്ചിട്ടുണ്ടായിരുന്നില്ല. ഫീസ് കൊടുക്കാൻ കഴിയാത്തതിനെ തുടർന്ന് ഇവർ കുട്ടിയെ വേറൊരു സ്കൂളിലേക്ക് മാറ്റി. എന്നാൽ, കഴിഞ്ഞ ബുധനാഴ്ച സ്കൂൾ പ്രിൻസിപ്പലും മറ്റു മൂന്നു ടീച്ചർമാരും കുട്ടിയുടെ വീട്ടിലെത്തി. ഫീസിനത്തിൽ ബാക്കി കൊടുക്കാനുള്ള 11000 രൂപ വേണം എന്നാവശ്യപ്പെട്ട് ബഹളം വച്ചു. ഫീസ് കൊടുക്കുന്നതിനു അല്പം സാവകാശം പെൺകുട്ടിയുടെ അച്ഛൻ ചോദിച്ചെങ്കിലും പ്രിൻസിപ്പൽ അതിനു തയ്യാറായില്ല. വാഗ്വാദം മുറുകിയതോടെ ടീച്ചർ പോലീസിനെ വിളിച്ചു. സ്ഥലത്തെവതിയ പോലീസ് എത്തി പെൺകുട്ടിയുടെ അച്ഛനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അച്ഛനെ പോലീസ് കൊണ്ടുപോയതിലും സംഭവം അയൽവാസികൾ അറിഞ്ഞതിനെ വ്യോഷമത്തിലും പെൺകുട്ടി ഷാൾ ജനൽ കമ്പിയിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. സ്കൂൾ പ്രിൻസിപ്പാലിന്റെയും മറ്റു 3 ടീച്ചർമാരുടെയും പേരിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പോലീസ് കേസ് എടുത്തിട്ടുണ്ട്.

കോടതിയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമ പ്രവർത്തകരെ തടയാനാകില്ലെന്നു മുഖ്യമന്ത്രി

യുവതിയുടെ ശരീരം വിട്ടൊഴിയുന്ന ആത്മാവ് ! ആശുപത്രിയിലെ സിസിടിവി യിൽ പതിഞ്ഞ അത്ഭുതദൃശ്യം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments