HomeNewsLatest Newsകോടതിയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമ പ്രവർത്തകരെ തടയാനാകില്ലെന്നു മുഖ്യമന്ത്രി

കോടതിയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമ പ്രവർത്തകരെ തടയാനാകില്ലെന്നു മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കോടതിയിൽ എത്തി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്താനാകില്ലെന്നു മുഖ്യ മന്ത്രി. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് ഹൈകോടതി ഇടപെടേണ്ട ഘട്ടമത്തെിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡല്‍ഹി കേരള ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈകോടതി കവാടത്തില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായത്. അത് കോടതിക്ക് വലിയ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലേക്ക് വരേണ്ടതില്ളെന്ന നിലപാട് ഹൈകോടതി സ്വീകരിക്കാനിടയാക്കിയ സാഹചര്യം അതാണ്. എന്തായാലും പ്രശ്നപരിഹാരത്തിന് ഹൈകോടതി ഇടപെടേണ്ട ഘട്ടം എത്തിയിരിക്കുന്നു. അതുണ്ടാകുമെന്നാണ് പ്രതീക്ഷ. അദ്ദേഹം പറഞ്ഞു.

 

 
കോടതിക്ക് അകത്തെ കാര്യത്തില്‍ തീരുമാനിക്കേണ്ടത് കോടതിയാണ്. കോടതിയുമായി ബന്ധപ്പെട്ട കാര്യമാണിത്. അതില്‍ സര്‍ക്കാറിന് ഇടപെടുന്നതിന് പരിമിതിയുണ്ട്. കോടതി കാര്യത്തില്‍ ഇടപെടാനില്ളെന്ന തന്‍െറ നിലപാടില്‍ മാറ്റമില്ല. എന്നാൽ, കോടതിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ തടയപ്പെടുമ്പോള്‍ ജോലി ചെയ്യാനുള്ള അവകാശം സംരക്ഷിക്കാന്‍ പൊലീസ് ഇടപെടുന്നില്ളെന്ന വിമര്‍ശത്തില്‍ കഴമ്പില്ല. അകത്ത് കയറേണ്ടതില്ളെന്ന് കോടതി പറഞ്ഞാല്‍ പൊലീസിന് അതിനപ്പുറം പോകുന്നതിന് പരിമിതിയുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

യുവതിയുടെ ശരീരം വിട്ടൊഴിയുന്ന ആത്മാവ് ! ആശുപത്രിയിലെ സിസിടിവി യിൽ പതിഞ്ഞ അത്ഭുതദൃശ്യം !

പ്ലസ് ടു വിദ്യർത്ഥിനിക്ക് മൂന്നുവർഷമായി നിരന്തര ബലാൽസംഗം; അയൽവാസിയായ പ്രതിയെ പിടികൂടിയത് നാടകീയമായി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments