HomeNewsLatest Newsസ്കൂൾ അടച്ചതിനാൽ വീട്ടിലേക്ക് ബൈക്കിൽ പോയ വിദ്യാർത്ഥികൾക്ക് അപകടത്തിൽ ദാരുണാന്ത്യം

സ്കൂൾ അടച്ചതിനാൽ വീട്ടിലേക്ക് ബൈക്കിൽ പോയ വിദ്യാർത്ഥികൾക്ക് അപകടത്തിൽ ദാരുണാന്ത്യം

പുതുക്കാട് ദേശീയപാതയിൽ ബൈക്കും മണ്ണുമാന്തി യന്ത്രവും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതിനാല്‍ വീട്ടിലേയ്ക്ക് പോകുകയായിരുന്നു ഇരുവരും.

കളമശേരി ലിറ്റില്‍ ഫ്‌ളവര്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൈപ്പിങ്ങ് ആന്‍ഡ് സ്ട്രച്ചറല്‍ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലരയ്ക്കായിരുന്നു അപകടം. കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ അതുല്‍ സാബു (23), പുറംചിറയില്‍ ശരത് സെബാസ്റ്റ്യൻ (23) എന്നിവരാണ് മരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments