HomeNewsLatest Newsസ്കൂൾ കലോത്സവം; കോഴിക്കോടിനു കിരീടം

സ്കൂൾ കലോത്സവം; കോഴിക്കോടിനു കിരീടം

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കലാകിരീടം കോഴിക്കോടിന്. 919 പോയിന്റ് നേടിയാണ് കോഴിക്കോട് തുടർച്ചയായ പത്താം തവണയും കിരീടം ചൂടുന്നത്. 2007ൽ കണ്ണൂരിൽ തുടങ്ങിയ കുതിപ്പാണ് കോഴിക്കോടിനെ തുടർച്ചയായ പത്താം തവണയും ഒന്നാം സ്ഥാനത്ത് എത്തിച്ചത് .912 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തും 908 പോയിന്റോടെ കണ്ണൂർ മൂന്നാം സ്ഥാനത്തും എത്തി. മലപ്പുറം നാലാം സ്ഥാനവും നേടി.

കഴിഞ്ഞ തവണ പാലക്കാടുമായി കിരീടം പങ്കിട്ട കോഴിക്കോട് ഇത്തവണ കപ്പ് കോഴിക്കേട്ടേക്ക് തന്നെ കൊണ്ടുപോകുമെന്ന വാശിയിലായിരുന്നു. കലോൽസവം തുടങ്ങിയ ആദ്യ നാളുകളിൽ പാലക്കാടായിരുന്നു മുന്നിൽ. എന്നാൽ പിന്നീട് കോഴിക്കോട് ഇത് മറികടന്നു. കലോൽസവത്തിന്‍റെ സമാപന ചടങ്ങിൽ ചലച്ചിത്ര താരം നിവിൻപോളിയാണ് വിശിഷ്ടാതിഥി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments