ബെംഗളൂരു: ഇന്ത്യയുടെ ദേശീയ സ്ക്വാഷ് താരം കിഡ്നി വില്‍ക്കാര്‍ ഒരുങ്ങുന്നു. രവി ദീക്ഷിത് എന്ന 24കാരനാണ് ഫേസ്ബുക്കിലൂടെ സ്വന്തം കിഡ്നി വില്ക്കാന് പോകുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കളിക്ക് സ്പോണ്‍സര്‍മാരെ കിട്ടാത്തത് കൊണ്ടാണ് താരം ഈ കടുംകൈക്ക് ഒരുങ്ങുന്നത് എന്നാണ് താരം പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യന്‍ ജൂനിയര്‍ സ്ക്വാഷ് കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡിന് ഉടമയാണ് രവി ദീക്ഷിത്. ജനുവരി 16 ന് ഇരുപത്തിനാലാം പിറന്നാള്‍ ആഘോഷിക്കാനിരിക്കേയാണ് താരം ഫേസ്ബുക്കിലൂടെ ആരാധകരെ ഞെട്ടിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ സ്ക്വാഷ് കളിക്കുന്നു. ഒരുപാട് മെഡലുകള്‍ നേടി. രാജ്യത്തെ പ്രതിനിധീകരിക്കുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ കളിക്കാനായി ഒരു സഹായവും കിട്ടുന്നില്ല. – ദീക്ഷിത് പറയുന്നു.
സ്പോൺസർമാരില്ല; ഇന്ത്യയുടെ ദേശീയ സ്ക്വാഷ് താരം കിഡ്നി വില്‍ക്കാര്‍ ഒരുങ്ങുന്നു
RELATED ARTICLES