HomeNewsLatest Newsവിസ്മയമായി നൂറ്റാണ്ടിലെ വലയ സൂര്യഗ്രഹണം: കേരളത്തിൽ ദൃശ്യമായി

വിസ്മയമായി നൂറ്റാണ്ടിലെ വലയ സൂര്യഗ്രഹണം: കേരളത്തിൽ ദൃശ്യമായി

നൂറ്റാണ്ടിലെ രണ്ടാമത്തെ സൂര്യഗ്രഹണത്തെയാണ് ലോകം ഇന്ന് വരവേറ്റത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വലയ സൂര്യഗ്രഹണം ആദ്യം ദൃശ്യമാകുന്നത് കാസർഗോഡാണ്. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ പൂർണമായോ ഭാഗികമായോ മറയപെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രന്റെ കോണിയ വ്യാസം സൂര്യന്റെതിനെക്കാൾ ചെറുതാണെങ്കിൽ ഗ്രഹണ സമയത്ത് സൂര്യബിംബിന്റെ ബാഹ്യഭാഗം ഒരു വലയം പോലെ സൂര്യന് ചുറ്റും കാണനാകും. ഇത്തരം സൂര്യഗ്രഹണങ്ങളെയാണ് വലയ സൂര്യഗ്രഹണം എന്ന് പറയുന്നത്. ഇന്നത്തെ ഗ്രഹണം 11.15 വരെ നീളും.

രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം ഒന്‍പതരയോടെ പാരമ്യത്തിലെത്തും. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ശ്രീലങ്ക, മലേഷ്യ, ഇന്തോനീഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ഗ്രഹണ പാത കടന്നു പോകുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments