HomeNewsLatest Newsഇല്ലിക്കൽ കല്ലിൽ സെൽഫി എടുക്കാൻ മലമുകളിൽ കയറിയ വിദ്യാർഥി കൊക്കയിൽ വീണു മരിച്ചു

ഇല്ലിക്കൽ കല്ലിൽ സെൽഫി എടുക്കാൻ മലമുകളിൽ കയറിയ വിദ്യാർഥി കൊക്കയിൽ വീണു മരിച്ചു

ഈരാറ്റുപേട്ട: വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ കൂട്ടുകാരുമൊത്ത് അവധി ദിവസം ആഘോഷിക്കുവാൻ പോയ യുവാവ് മലയുടെ മുകളിൽ വച്ച് സെൽഫി എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി 750 അടി താഴ്ചയിലേക്ക് വീണ് മരിച്ചു. മുക്കൂട്ടുതറ സ്വദേശി കാക്കാട്ട് ഷിൻസ് എബ്രഹാം ആണ് മരണപ്പെട്ടത് . തിങ്കളാഴ്ച രാവിലെ 7 മണിക്ക് ആയിരുന്നു അപകടം നടന്നത്. മുക്കൂട്ടുതറ മണിപുഴയിൽ എബ്രഹാം റാണി ദമ്പതികളുടെ മകനാണ് മരിച്ച ഷിൻസ്. സംസ്കാരം ചൊവാഴ്ച രാവിലെ മണിപ്പുഴ ക്രിസ്തുരാജ ദേവാലയത്തിൽ വച്ച് നടക്കും.

 

സുര്യോദയം കാണുന്നതിനു വേണ്ടിയാണു ഷിൻസ് കൂട്ടുകരുമോത്ത് ഇല്ലിക്കൽ കല്ലിൽ എത്തിയത്. മലയുടെ മുകളിൽ നിന്നാൽ ഒരു വശത്ത് അങ്ങകലെ അറേബ്യൻ സമുദ്രം കാണുവാൻ സാധിക്കും. ഉദിച്ചുയരുന്ന സൂര്യന്റെയും അറബി കടലിന്റെയും ഫോട്ടോയോടൊപ്പം സെൽഫി എടുക്കുന്നതിനു വേണ്ടി, കൂട്ടുകാര് തടഞ്ഞെങ്കിലും ഷിൻസ് സാഹസികമായി ഏറ്റവും മുകളിലേക്ക് കയറി പോവുകയായിരുന്നു. നല്ല ഫോട്ടോക്ക് വേണ്ടി ശ്രമിച്ചപ്പോൾ കാൽ വഴുതി 750 അടി താഴ്ചയിലേക്ക് വീണു ദാരുണമായി മരിക്കുകയായിരുന്നു.

സാഹസികരായ വിനോദസഞ്ചാരികൾക്ക് ഏറ്റവും പ്രിയപെട്ട സ്ഥങ്ങളിൽ ഒന്നാണ് ഇല്ലിക്കൽ കല്ല്‌. ഇരാറ്റുപെട്ട – തെക്കോയി – അടുക്കം റൂട്ടിൽ ആണ് നയന മനോഹരമായ ഇല്ലിക്കൽ കല്ല്‌ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മേഖങ്ങളെ തൊട്ടു ഉരുമ്മി നില്ക്കുവാൻ സാധിക്കുന്ന ഇല്ലിക്കൽ കല്ലിൽ നിന്നും നോക്കിയാൽ അങ്ങകലെ അറേബ്യൻ സമുദ്രം കാണുവാൻ സാധിക്കും. കല്ലുകളാൽ ചുറ്റപെട്ടു കിടക്കുന്ന ഇല്ലിക്കൽ കല്ല്‌ വളരെ അപകടം പിടിച്ച സ്ഥലം കൂടിയാണ്. കാലു തെറ്റിയാൽ കണ്ടുപിടിക്കുവാൻ പോലും പറ്റാത്ത താഴയുള്ള സ്ഥലങ്ങളിലേക്ക് തെന്നി വീഴുവാൻ അവിടെ സാധ്യത ഏറെയാണ്‌.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments