HomeCinemaMovie Newsതാരത്തിനു നടിയുടെ 'തുട'കളോട് പ്രേമം; നടിയുടെ കാമുകനിൽ നിന്നും കണക്കിനു കിട്ടി !

താരത്തിനു നടിയുടെ ‘തുട’കളോട് പ്രേമം; നടിയുടെ കാമുകനിൽ നിന്നും കണക്കിനു കിട്ടി !

കൊമേഡിയനായ നടന് നായികമാരുടെ തുടകൾ പണ്ടേ വീക്ക്‌നെസാണ്. വിദേശത്ത് താമസിക്കുന്ന ഒരു തെലുങ്ക് യുവതിയുടെ നഗ്‌നചിത്രം ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതിന് ആയിടയ്ക്ക് ഈ നടന്റെ പേരിൽ കേസുമുണ്ടായിരുന്നു. അതിനിടെയാണ് പുതിയ സംഭവം. ഒരു തെന്നിന്ത്യൻ ഹാസ്യ നടന് ഒരു നടിയുടെ തുടകളോട് കലശലായ ഭ്രമം. ഭ്രമം മൂത്ത് ഭ്രാന്തായപ്പോൾ ഒരു പൊതുവേദിയിൽ മൈക്ക് കൈയിൽ കിട്ടിയപ്പോഴേയ്ക്കും കക്ഷി ഈ ‘തുട പുരാണം’ നല്ല അസ്സലായി വച്ച് കാച്ചുകയും ചെയ്തു. സംഭവം നാട്ടിൽ മൊത്തം പാട്ടായി. എന്നാൽ നടൻ മദ്യപിച്ചുകൊണ്ടാവാം ഇങ്ങനെ പരസ്യമായി പ്രകടനം നടത്തിയതെന്ന് കരുതി ആരുമത്ര കാര്യമാക്കിയില്ല. എന്നാൽ സംഗതി അവിടം കൊണ്ടവസാനിച്ചു എന്ന് കരുതിയെങ്കിൽ തെറ്റി. നടിയുടെ കാമുകനായ മറ്റൊരു നടൻ ‘തുട പ്രേമി’യായ കൊമേഡിയനെ സൂത്രത്തിൽ വിളിച്ചു കൊണ്ടുപോയി പൊതിരെ തല്ലിയെന്നാണ് പറയപ്പെടുന്നത് . സ്വന്തം കാമുകിയെക്കുറിച്ച് മറ്റൊരാൾ ഇങ്ങനെ പറയുന്നത് കേട്ടാൽ ആത്മാഭിമാനമുള്ള ഏത് പുരുഷനാണ് കേട്ടു കൊണ്ട് മിണ്ടാതെ നിൽക്കാൻ കഴിയുക.കാമുകനായ നടൻ ഒന്നും നോക്കിയില്ല. കക്ഷിയെ സ്വകാര്യമായി തന്റെ എസ്റ്റേറ്റിലേക്ക് വിളിച്ചു കൊണ്ടുപോയി ‘സമ്മാനം’ കൊടുക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്ത.

 
നടൻ അലിയാണ് തുടകളെ പ്രതി തല്ലുകൊണ്ട ഹതഭാഗ്യൻ. നടി അനുഷ്‌ക ഷെട്ടിയുടെ തുടകളാണ് ഇദ്ദേഹത്തെ മോഹിപ്പിച്ചത്. നടൻ പ്രഭാസാണ് അലിയെ പൊതിരെ തല്ലിച്ചതച്ചത്. സൈസ് സീറോ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് വേളയിൽ വച്ചായിരുന്നു അലിയുടെ തുട പുരാണം അരങ്ങേറിയത്. ചിത്രത്തിലെ നായികമാരായ അനുഷ്‌കയുടെയും സോനൽ ചൗഹാന്റെയും തുടകളെയാണ് സന്ദർഭം നോക്കാതെ അലി താരതമ്യം ചെയ്തത്. സോനലിന്റെ തുടകളിൽ മാംസം തീരെയില്ലെന്നും എല്ലിൽ മാംസം തൊട്ടുതേച്ചതുപോലെയാണ് കാണപ്പെടുന്നതെന്നും അലി പരിഹസിച്ചു. എന്നാൽ അനുഷ്‌ക വ്യത്യസ്തയാണെന്നും വാർത്തെടുത്തതുപോലെ മാംസം കൊണ്ടു പൊതിഞ്ഞ തുടകളാണ് അവരുടേത് എന്നുമാണ് അലി കൂവി വിളിച്ചത്.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments