കൊച്ചി: നാവിക ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥനെ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശി കെ.ശിവദാസൻ(53) ആണ് മരിച്ചത്. കൈയിലിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാണോ മറ്റാരെങ്കിലും വെടിവെചചതാണോ എന്നു വ്യക്തമല്ല. പുലർച്ചെ ഒന്നരയോടെയാണ് വെടിയൊച്ച കേട്ടത്. കൊച്ചി ഭാര്യയും രണ്ടു മക്കളുമുണ്ട്. ഹാർബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നാവികസേനയും അന്വേഷണം ആരംഭിച്ചു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: