HomeNewsLatest Newsമുഖ്യമന്ത്രിയായി ശശികലയുടെ സത്യപ്രതിജ്ഞ നീട്ടിവച്ചേക്കും; നീട്ടാന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം

മുഖ്യമന്ത്രിയായി ശശികലയുടെ സത്യപ്രതിജ്ഞ നീട്ടിവച്ചേക്കും; നീട്ടാന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം

മുഖ്യമന്ത്രിയായുള്ള വി.കെ.ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍… .ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ഇന്ന് സമയം നല്‍കിയിട്ടില്ലെന്നാണ് സൂചന. ഗവര്‍ണര്‍ ഇതുസംബന്ധിച്ച് തിങ്കളാഴ്ച നിയമോപദേശം തേടിയതോടെയാണ് കാര്യങ്ങള്‍ സംശയത്തിന്റെ നിഴലിലായത്. കേസ് നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്ക ഗവര്‍ണര്‍ അറിയിച്ചതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

 

 
കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ശശികലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും തെരഞ്ഞെടുപ്പില്‍നിന്ന് വിലക്ക് വരുകയും ചെയ്യും. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ വിധി വരാനുള്ളതിനാല്‍ സത്യപ്രതിജ്ഞ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി എത്തിയിട്ടുണ്ട്.

 

 
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിതയ്‌ക്കൊപ്പം ശശികലയെയും പ്രതിചേര്‍ത്തിരുന്നു. ഈ കേസില്‍ സുപ്രീം കോടതി ഒരാഴ്ചയ്ക്കകം വിധി പറയും. കോടതിവിധി ശശികലയ്ക്ക് എതിരാണെങ്കില്‍ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കകം രാജിവെക്കേണ്ട സ്ഥിതിയുണ്ടാവുമെന്നും അതിനാല്‍ ഒരാഴ്ച കാത്തിരിക്കുന്നതായിരിക്കും നല്ലതെന്നുമാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശമെന്നറിയുന്നു.

 

 
ചെന്നൈയിലെ പരിപാടികള്‍ റദ്ദാക്കി ഗവര്‍ണര്‍ മുംബൈയിലേക്ക് തിരിച്ചതായി ദേശീയ മാധ്യമമായ ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്തു. പോകുന്നതിനു മുന്‍പ് സംസ്ഥാനത്തെ സ്ഥിതികളെക്കുറിച്ച് എജിയോട് റിപ്പോര്‍ട്ട് തേടിയെന്നും വിവരമുണ്ട്. ശശികലയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രാത്രി ഡ്യൂട്ടിക്കിടെ തനിക്കുണ്ടായ ഒരു ദുരനുഭവം തെളിവു സഹിതം പങ്കുവച്ച് ഡോക്ടർ ആതിര !

ഒരു സാരിക്ക് ഒരു രൂപ മാത്രം !! ഈ കച്ചവടക്കാരന് പിന്നീട് എന്തുസംഭവിച്ചു എന്നറിയേണ്ടേ ?

മാടമ്പി കുടുംബത്തിന്‍റെ പൂമരപ്പാട്ടിനൊത്തു താളം തുള്ളുന്നവർ കഥാവശേഷരാകും; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments