HomeNewsLatest Newsസമസ്തയുടെ പ്രസിഡന്റ് എ.പി. മുഹമ്മദ് മുസ്ലിയാര്‍ കുമരം പുത്തൂര്‍ അന്തരിച്ചു

സമസ്തയുടെ പ്രസിഡന്റ് എ.പി. മുഹമ്മദ് മുസ്ലിയാര്‍ കുമരം പുത്തൂര്‍ അന്തരിച്ചു

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് എ.പി. മുഹമ്മദ് മുസ്ലിയാര്‍ കുമരംപുത്തൂര്‍ (78) അന്തരിച്ചു. നാലുവര്‍ഷമായി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഇന്നലെ ഉച്ചയോടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് പുലര്‍ച്ചെ 12.45നാണ് അന്ത്യം. ഖബടറക്കം ഇന്ന് കുമരംപുത്തൂര്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

 

 
ദീര്‍ഘകാലം സമസ്ത കേന്ദ്ര മുശാവറ അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന മുഹമ്മദ് മുസ്ലിയാര്‍ 2016 ജൂണ്‍ ഒന്നിനാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 22 വര്‍ഷമായി പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജില്‍ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം സമസ്ത പ്രസിഡന്റും ജാമിഅ നൂരിയ വൈസ് പ്രസിഡന്റുമായിരുന്ന കാളമ്പാടി ഉസ്താദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് നൂരിയ വൈസ് പ്രസിഡന്റായത്.

 

 
പുരാതന പണ്ഡിത കുടുംബമായ കുമരംപുത്തൂര്‍ ആമ്പാടത്ത് തറവാട്ടിലെ അംഗമായ മുഹമ്മദ് മുസ്ലിയാര്‍ ആദ്യകാലത്ത് മതവിദ്യാഭ്യാസം ആരംഭിച്ചത് പിതൃസഹോദരന്‍ വീരാന്‍കുട്ടി മുസ്ലിയാരുടെ കീഴിലായിരുന്നു. ഭാര്യാപിതാവ് ആമ്പാടത്ത് മുഹമ്മദ് എന്ന കുഞ്ഞിപ്പ മുസ്ലിയാര്‍, പോത്തന്‍ അബ്ദുല്ല മുസ്ലിയാര്‍, മണ്ണാര്‍ക്കാട് കുഞ്ഞായീന്‍ മുസ്ലിയാര്‍ എന്നിവരുടെ കീഴിലാണ് ദര്‍സ് പഠനം പൂര്‍ത്തിയാക്കിയത്. ജാമിഅ നൂരിയയുടെ ആദ്യ സനദ്ദാന സമ്മേളനത്തില്‍ ഫൈസി ബിരുദം സ്വീകരിച്ച പണ്ഡിതനാണ്. ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, താഴെക്കോട് കുഞ്ഞലവി മുസ്ലിയാര്‍ എന്നിവരുടെ കീഴിലാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.

 

 
പഠനശേഷം മണലടി, വള്ളുവമ്പുഴ, കുളപ്പറമ്പ്, പാണ്ടിക്കാട് ഒറവമ്പുറം, ഏപ്പിക്കാട്, മലപ്പുറം ഇരുമ്പുഴി, ആലത്തിയൂര്‍പടി, പാലക്കാട് ജന്നത്തുല്‍ ഉലൂം, കാളികാവ് പള്ളിശ്ശേരി, നന്തി ദാറുസ്സലാം, കാരത്തൂര്‍ ജാമിഅ ബദരിയ്യ, ചെമ്മാട്, കണ്ണൂര്‍ കൈകോട്ടുകടവ്, മടവൂര്‍ സി.എം മഖാം എന്നിവിടങ്ങളില്‍ മുദരിസും ഖാദിയുമായി സേവനം അനുഷ്ഠിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍, സമസ്ത മുശാവറ അംഗം എം.ടി. അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ മുഹമ്മദ് മുസ്ലിയാരുടെ ശിഷ്യരില്‍ പ്രധാനികളാണ്. 1995 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും 201216 കാലയളവില്‍ സമസ്ത വൈസ് പ്രസിഡന്റുമായിരുന്നു.

ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

അമ്മ കാമുകനൊപ്പം കറങ്ങാൻ പോയി; പൂട്ടിയിട്ട വീട്ടിൽ 9 ദിവസം പട്ടിണി കിടന്ന പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം !

ഇവിടെ കുട്ടികളെ പഠിപ്പിക്കുന്ന രീതി കണ്ടാൽ ഞെട്ടും ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments