HomeNewsLatest Newsകനത്ത മഴയിൽ റൺവേയിൽ നിന്നും വിമാനം തെന്നിമാറി; നെടുമ്പാശേരിയിൽ വൻദുരന്തം ഒഴിവായത് അത്ഭുതകരമായി

കനത്ത മഴയിൽ റൺവേയിൽ നിന്നും വിമാനം തെന്നിമാറി; നെടുമ്പാശേരിയിൽ വൻദുരന്തം ഒഴിവായത് അത്ഭുതകരമായി

നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനമാണ് തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രതമൂലം വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. സ്ഥാനം തെറ്റിയുള്ള ലാന്‍ഡിങ്ങിനിടെ റണ്‍വേയിലെ ചില ലൈറ്റുകള്‍ തകര്‍ന്നിട്ടുണ്ട്. യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ കയറ്റിവിട്ടതായി ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.

ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഖത്തറില്‍നിന്നെത്തിയ വിമാനമാണ് റണ്‍വേയില്‍നിന്ന് തെന്നിമാറിയത്. തുടര്‍ന്ന് 3.30 ന് മടങ്ങേണ്ട വിമാനത്തിലെ യാത്രക്കാരെ 10.50ന് പുറപ്പെടുന്ന വിമാനത്തില്‍ അയയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റെണ്‍വെയിലെ മധ്യരേഖയില്‍ നിന്നു മാറിയാണ് വിമാനം ലാന്‍ഡ് ചെയ്തത്. യാത്രാക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല. കനത്തെ മഴയെത്തുടര്‍ന്ന് പൈലറ്റിന് റണ്‍വേ കാണാന്‍ കഴിയാത്തതാണു സംഭവത്തിനു കാരണമെന്നാണു നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments