HomeNewsLatest Newsസോളാർ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്പി കായംകുളത്ത് ട്രെയിനിടിച്ച് മരിച്ച നിലയിൽ; കാറിൽ ആത്മഹത്യാക്കുറിപ്പ്

സോളാർ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്പി കായംകുളത്ത് ട്രെയിനിടിച്ച് മരിച്ച നിലയിൽ; കാറിൽ ആത്മഹത്യാക്കുറിപ്പ്

സോളാർ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്പി ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേഡ് ഡിവൈഎസ്പി കെ ഹരികൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം രാമപുരത്തെ റെയിൽവെ ലെവൽ ക്രോസിൽ ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സോളാർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഹരികൃഷ്ണൻ. ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പി ആയിരിക്കെയാണ് സോളർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായത്. ട്രാക്കിന് സമീപം നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തി.ഇദ്ദേഹത്തിനെതിരെ വിജിലൻസ് കേസുകൾ നിലവിലുണ്ട്. ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പി ആയിരിക്കെയാണ് സോളർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായത്. ഇദ്ദേഹം അടുത്തിടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments