HomeNewsLatest Newsഡൽഹിയിൽ കേജ്രിവാൾ-പിണറായി കൂടിക്കാഴ്ച; ആര്‍.എസ്.എസ് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ഇരുവരും

ഡൽഹിയിൽ കേജ്രിവാൾ-പിണറായി കൂടിക്കാഴ്ച; ആര്‍.എസ്.എസ് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ഇരുവരും

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 8.30ഓടെ കേജ്രിവാളിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. പ്രഭാത ഭക്ഷണവും കഴിച്ചാണ് പിണറായി മടങ്ങിയത്. തികച്ചും സൗഹൃദ സന്ദര്‍ശനം ആയിരുന്നെന്നും എന്നാല്‍, ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും കൂടിക്കാഴ്ചയ്ക്കു ശേഷം പിണറായി വിജയന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

 

 

 

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യത്ത് ഭീതിജനകമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് കേജ്രിവാള്‍ പറഞ്ഞു. ജനങ്ങള്‍ പേടിച്ചാണ് ജീവിക്കുന്നത്. ഇത് അത്യന്തം ദു:ഖകരമായ അവസ്ഥയാണ്. പിണറായിയുമായി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും കേജ്രിവാള്‍ പറഞ്ഞു. പിണറായി വിജയന്‍ നല്ല മനുഷ്യനാണെന്നും കേജ്രിവാള്‍ പ്രതികരിച്ചു. രാജ്യത്തെ പൊതു രാഷ്ട്രീയ സ്ഥിതി ചര്‍ച്ചയായതായി പിണറായി പറഞ്ഞു. ഇന്ത്യയുടെ അവസ്ഥ ഗുരുതരമാണെന്നും ആര്‍.എസ്.എസ് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

 

 

ഡല്‍ഹി സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ പോലും കേന്ദ്രം ശ്രമിക്കുകയാണ്. ഒരു സംസ്ഥാനത്തിന്റെ ഫെഡറല്‍ അധികാരങ്ങളിലേക്കും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കടന്നുകയറുകയാണ്. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനെ ആശ്രയിച്ചതു കൊണ്ട് കാര്യമില്ല. കോണ്‍ഗ്രസിന്റെ ഡല്‍ഹി മുന്‍ അദ്ധ്യക്ഷനും മറ്റുമൊക്കെ ബി.ജെ.പിയില്‍ ചേര്‍ന്നത് എല്ലാവരും കണ്ടതാണ്. ഈ സാഹചര്യത്തില്‍ മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കണം. അതിന് സി.പി.എം നേതൃത്വം നല്‍കുമെന്നും പിണറായി പറഞ്ഞു.

കേരളത്തിലേക്ക് എത്തുന്ന ‘നൈട്രോസെപ്പാം’ ഗുളികകൾ ക്യാൻസറിന് കൊടുക്കുന്ന വേദന സംഹാരി…. ഉപയോഗിക്കുന്നതോ… വിദ്യാർത്ഥിനികൾ…… നടുക്കുന്ന റിപ്പോർട്ട് !

അവൻ മരിച്ചതറിഞ്ഞു ഓടിച്ചെന്നു ഞാൻ അവനെ കെട്ടിപ്പിടിച്ചപ്പോൾ……. ക്യാൻസർ ബാധിതനായി മരിച്ച തന്റെ നാലുവയസുകാരൻ മകന്റെ അവസാന നിമിഷത്തിൽ നടന്ന ആ അത്ഭുത സംഭവം ഒരമ്മ പങ്കുവയ്ക്കുന്നു !!

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments