HomeNewsLatest Newsസേവനകാലയളവില്‍ ശാരീരികവൈകല്യം സംഭവിച്ച സൈനികരുടെ പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു

സേവനകാലയളവില്‍ ശാരീരികവൈകല്യം സംഭവിച്ച സൈനികരുടെ പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: സേവനകാലയളവില്‍ ശാരീരിക വൈകല്യം സംഭവിച്ച കരസേനാ സൈനികരുടെ പെന്‍ഷന്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. സര്‍വീസിലിക്കെ ഏറ്റവും ഒടുവില്‍ വാങ്ങിയ ശമ്പളം പെന്‍ഷനായി നല്‍കുന്ന സമ്പ്രദായം അവസാനിപ്പിച്ച് പകരം സ്ലാബ് രീതി ഏര്‍പ്പെടുത്തി. ജോലിക്കിടെ വൈകല്യം സംഭവിച്ച് സര്‍വീസില്‍ നിന്ന് പിരിയേണ്ടി വരുന്നവരുടെ പെന്‍ഷനാണ് വെട്ടിക്കുറച്ചത്. സാധാരണ സൈനികര്‍ക്ക് വികലാംഗ പെന്‍ഷനായി പ്രതിമാസം 45,200 രൂപ നല്‍കിയിരുന്നത് 27,200 രൂപയായിട്ടാണ് കുറച്ചത്. 18,000 രൂപയുടെ കുറവ്. 10 വര്‍ഷമെങ്കിലും സേവനം പൂര്‍ത്തിയാക്കിയ മേജര്‍ക്ക് (സര്‍ജിക്കല്‍ സ്‌ട്രൈക്ക് നയിക്കുന്നവര്‍) വൈകല്യം സംഭവിച്ച് പിരിയേണ്ടി വന്നാല്‍ അവരുടെ പെന്‍ഷന്‍ ഒറ്റയടിച്ച് 70,000 രൂപയാണ് കുറച്ചത്.

 

 

 
നിയന്ത്രണരേഖ മറികടന്ന് സൈന്യം തീവ്രവാദി ക്യാമ്പുകള്‍ തകര്‍ത്ത വാര്‍ത്ത രാജ്യം ആഘോഷിച്ച ശുഭമുഹൂര്‍ത്തത്തില്‍ തന്നെയാണ് സര്‍ക്കാര്‍ ഈ നടപടി എടുത്തതും. സപ്തംബര്‍ 28 ന് പാകിസ്താനെ ഞെട്ടിച്ച മിന്നലാക്രമണം നടന്നതിന് രണ്ട് ദിവസം കഴിഞ്ഞ് സപ്തംബര്‍ 30 നാണ് പെന്‍ഷന്‍ വെട്ടിക്കുറച്ച ഉത്തരവ് പ്രതിരോധമന്ത്രാലയം പുറത്തിറക്കിയത്. കരസേനയുടെ നട്ടെല്ലായ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ക്കും പെന്‍ഷന്‍ കുറച്ചു. 26 വര്‍ഷം സേവനം പൂര്‍ത്തിയാക്കി 100 ശതമാനം വൈകല്യം സംഭവിച്ചവരുടെ പെന്‍ഷന്‍ 40,000 രൂപ കുറച്ചു.

 

 

 
2006 ലെ ആറാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രകാരം സേവനകാലയളവില്‍ അവസാനം വാങ്ങിയ ശമ്പളമാണ് വികലാംഗ പെന്‍ഷനായി നല്‍കിവന്നിരുന്നത്. ഈ രീതിമാറ്റി സ്ലാബ് സമ്പ്രദായമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓഫീസര്‍ റാങ്കിലുള്ളവര്‍ക്ക് 27,000 രൂപയും ജൂനിയര്‍ കമ്മീഷണ്‍ഡ് ഓഫീസര്‍മാര്‍ക്ക് 17,000 രൂപയും മറ്റ് റാങ്കിലുള്ളവര്‍ക്ക് 12,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസ പെന്‍ഷന്റെ പുതിയ സ്ലാബ്. സപ്തംബര്‍ 30ന് ഇറക്കിയ ഉത്തരവിന് മുമ്പ് അഞ്ച് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ സൈനികന് 30,400 രൂപയായിരുന്നു പ്രതിമാസം ശമ്പളമെങ്കില്‍ 100 ശതമാനം വൈകല്യം സംഭവിച്ചാല്‍ വികലാംഗ പെന്‍ഷനായി അത്രയും തുക ലഭിക്കുമായിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് അനുസരിച്ച് പെന്‍ഷന്‍ വെറും 12,000 രൂപയായി ചുരുങ്ങും.

ഹൃദയാഘാതം ഉണ്ടാകുന്നതിനു മുപ്പതു ദിവസം മുൻപേ ശരീരത്തിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ അറിയൂ…. രക്ഷപ്പെടാം !

ഇറാഖിൽ നിന്നും തിരിച്ചുവന്ന മലയാളിയായ ഐ എസ് അനുഭാവി തൊടുപുഴക്കാരൻ ഹാജാ മൊയ്‌തീൻ വെളിപ്പെടുത്തിയ കാര്യങ്ങൾ കേട്ടാൽ കേരളം ഞെട്ടും !

കടുത്ത ആരോഗ്യ പ്രശ്നങ്ങളുയർത്തി കേരളത്തിൽ വ്യാജമുട്ടകൾ സജീവം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments