HomeNewsLatest Newsഡൊണാൾഡ് ട്രംപിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല; പാനമയിലെ യുഎസ് അംബാസഡര്‍ രാജിവെച്ചു

ഡൊണാൾഡ് ട്രംപിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല; പാനമയിലെ യുഎസ് അംബാസഡര്‍ രാജിവെച്ചു

പ്രസിഡന്റ്​ ഡൊണാൾഡ്​ ട്രംപിന്​ കീഴിൽ പ്രവർത്തിക്കാൻ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി​ പാനമയിലെ യുഎസ് അംബാസഡർ ജോൺ ഫീലി രാജിവെച്ചു.‘‘വിദേശകാര്യ വകുപ്പിലെ ജൂനിയർ ഉദ്യോഗസ്​ഥൻ എന്ന നിലയിൽ, ​പ്രസിഡന്റിന്റെയും അദ്ദേഹത്തി​​​ന്റെ ഭരണകൂടത്തെയും വിശ്വസ്​തതയോടെ സേവിക്കുമെന്ന്​ ഞാൻ പ്രതിജ്ഞയിൽ ഒപ്പിട്ടിരുന്നു. എന്നാൽ, പ്രസിഡന്റിന്റെ പല നയങ്ങളോടും എനിക്ക്​ യോജിക്കാൻ സാധിക്കുന്നില്ല. ഇൗ സാഹചര്യത്തിൽ രാജിയല്ലാതെ മറ്റു വഴിയില്ല’’ -ജോൺ ഫീലി രാജിക്കത്തിൽ പറഞ്ഞു. സംഭവം യുഎസ് വിദേശകാര്യ വകുപ്പും വൈറ്റ്​ഹൗസും സ്​ഥിരീകരിച്ചു. വ്യക്തിഗത കാരണങ്ങളാലാണ്​ രാജിയെന്നാണ്​ വൈറ്റ്​ ഹൗസ്​ അറിയിച്ചിരിക്കുന്നത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments