HomeNewsLatest Newsനാശം വിതച്ച് ഓഖി മുംബൈയിലും; കനത്ത മഴ, സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

നാശം വിതച്ച് ഓഖി മുംബൈയിലും; കനത്ത മഴ, സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ഓഖി താണ്ഡവം മഹാരാഷ്ട്രയിലും. ഗുജറാത്തിലെ സൂറത്തിനു സമീപം കടന്നുപോകുന്ന കാറ്റിനെ തുടര്‍ന്നു മുംബൈയില്‍ കനത്ത മഴയാണ്. തിങ്കളാഴ്ച രാത്രിയില്‍ തുടങ്ങിയ മഴ ഇതുവരെയും ശമിച്ചിട്ടില്ല. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെയും സമീപജില്ലകളിലെയും സ്‌കൂളുകള്‍ക്കു ചൊവ്വാഴ്ച അവധി നല്‍കി. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ റദ്ദാക്കി.

മുംബൈ മെട്രോപൊളീറ്റന്‍ നഗരം, സിന്ധുദുര്‍ഗ, താനെ, റായ്ഗഡ്, പല്‍ഗാര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കി. ബീച്ചുകള്‍ സന്ദര്‍ശിക്കരുതെന്നു ജനത്തിന് മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റില്‍ ഏതെങ്കിലും തരത്തിലുള്ള അടിയന്തരാവസ്ഥയുണ്ടായാല്‍ നേരിടാന്‍ വന്‍ തയാറെടുപ്പുകളാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. യാത്രക്കാരെ നിയന്ത്രിക്കുന്നതിനു വെസ്റ്റേണ്‍ റെയില്‍വേ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments