HomeNewsLatest Newsആദ്യം വാഗ്ദാനങ്ങൾ പാലിക്കൂ; തന്ന വാക്ക് പാലിക്കാതെ ആർക്കും വോട്ടില്ലെന്നു കര്‍ണ്ണാടകയില്‍ ഗോത്രവർഗ വിഭാഗം

ആദ്യം വാഗ്ദാനങ്ങൾ പാലിക്കൂ; തന്ന വാക്ക് പാലിക്കാതെ ആർക്കും വോട്ടില്ലെന്നു കര്‍ണ്ണാടകയില്‍ ഗോത്രവർഗ വിഭാഗം

വാഗ്ദാനങ്ങളുടെ പെരുമഴക്കാലം കൂടിയാണ് തിരഞ്ഞെടുപ്പ് കാലം. പക്ഷെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലെത്തിയാല്‍ ഈ വാഗ്ദാനങ്ങള്‍ മറക്കുന്നത് സ്ഥിരം സംഭവമാണ്. രാഷ്ട്രിയക്കാര്‍ക്കൊപ്പം ജനങ്ങളും ഈ വാഗ്ദാനങ്ങല്‍ മറക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ വീണ്ടും വാഗ്ദാനങ്ങളുമായി വരുന്ന നേതാവിന് വോട്ട് നല്‍കി വിജയിപ്പിക്കും. എന്നാല്‍ ഈ രീതിയ്ക്ക് അപവാദമായിരിക്കുകയാണ് കര്‍ണാടകയിലെ ഒരു കൂട്ടം ഗോത്ര വിഭാഗം. തന്ന വാക്ക് പാലിക്കാതെ ആരും ഈ വഴിക്ക് വരേണ്ടെന്നാണ് ഇവരുടെ നിലപാട്.മെയ് 12നാണ് കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്. പാര്‍ട്ടികളെല്ലാം തന്നെ പ്രചരണത്തിന്റെ അവസാനഘട്ടത്തിലാണ്. ഇതിനിടെയാണ് ഗോത്ര വിഭാഗങ്ങളുടെ ഈ തീരുമാനം.

ഹുന്‍സൂര്‍ നിയോജക മണ്ഡലത്തിലെ ജേനു കുറുബ വിഭാഗത്തിലുള്‍പ്പെടുന്ന വോട്ടര്‍മാരാണ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്ന് സ്ഥാനാര്‍ഥികളെ അറിയിച്ചത്.നാഗര്‍ഹോളെ വന്യജീവി സങ്കേതത്തിനുള്ളില്‍ ആറ് കോളനികളിലായി താമസിക്കുന്ന ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇന്നും ലഭ്യമായിട്ടില്ല. വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടുന്ന ഇവരുടെ പുനരധിവാസ നടപടികളും പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുകയാണ്. ഹുന്‍സൂരിന് പുറമെ എച്ച്ഡി കോട്ടെ, നഞ്ചന്‍ഗുഡ്, ഗുണ്ടല്‍പേട്ട്, വിരാജ്‌പേട്ട് മണ്ഡലങ്ങളിലാണ് ഗോത്ര വിഭാഗങ്ങളിലെ വോട്ടര്‍മാര്‍ കൂടുതലായി ഉള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments