HomeNewsLatest Newsമുന്‍കൂര്‍ അനുമതിയില്ലാതെ സിനിമ സീരിയൽ അഭിനയം വേണ്ട; പോലീസുകാർക്ക് മുന്നറിയിപ്പുമായി ഡി.ജി.പി

മുന്‍കൂര്‍ അനുമതിയില്ലാതെ സിനിമ സീരിയൽ അഭിനയം വേണ്ട; പോലീസുകാർക്ക് മുന്നറിയിപ്പുമായി ഡി.ജി.പി

പൊലീസ് ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നതില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ മുന്നറിയിപ്പ്. അനുമതിക്കായി അപേക്ഷിച്ചശേഷം അനുമതി ലഭിക്കുന്നതിന് മുമ്ബായി കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഭവങ്ങളില്‍ വര്‍ധനയുണ്ടായ സാഹചര്യത്തിലാണ് നടപടികള്‍ കര്‍ശനമാക്കിയത്. അഭിനയിക്കാന്‍ പ്രത്യേക ഫോമില്‍ ഒരുമാസം മുമ്ബേ അപേക്ഷ നല്‍കണമെന്ന് സര്‍ക്കുലറില്‍ സൂചിപ്പിച്ചു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കി. അഭിനയിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് 2015ല്‍ സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. അപേക്ഷിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും അനുമതി ലഭിച്ചാല്‍ മാത്രമേ മുന്നോട്ടുപോകാവൂ എന്നും 2015ലെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments