HomeNewsLatest Newsകേരളത്തിൽ ഇപ്പോൾ വാദങ്ങളോ സംവാദങ്ങളോ അല്ല, വിവാദങ്ങള്‍ മാ ത്രം: നടൻ മമ്മൂട്ടി

കേരളത്തിൽ ഇപ്പോൾ വാദങ്ങളോ സംവാദങ്ങളോ അല്ല, വിവാദങ്ങള്‍ മാ ത്രം: നടൻ മമ്മൂട്ടി

കൊച്ചി:കേരളത്തിൽ ഇപ്പോൾ  വാദങ്ങളോ സംവാദങ്ങളോ അല്ല വിവാദങ്ങള്‍ മാത്രമാണെന്ന് നടന്‍ മമ്മൂട്ടി. എറണാകുളം പ്രസ്‌ക്ലബ്ബിന്റെ പി.എസ്.ജോണ്‍ എര്‍ഡോവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായങ്ങളെയല്ല അഭിപ്രായങ്ങള്‍ പറയുന്നവരെ ഇന്ന് വിമര്‍ശിക്കുകയാണ്. ആദ്യം വാര്‍ത്ത കൊടുക്കും. എന്നിട്ടാണ് സത്യമാണോ എന്ന് അന്വേഷിക്കുന്നത്  ബ്രേക്കിംഗ് ന്യൂസുകള്‍ ആരോഗ്യകരമായിരിക്കണം.. ജൈവ കൃഷി രീതിയല്ല വീട്ടില്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാഭാവിക കൃഷിരീതിയാണ് പിന്തുടരുന്നത്. വിളകളെ കാടുപോലെ സ്വാഭാവികമായ രീതിയില്‍ വളരാന്‍ അനുവദിക്കും. കൃഷിക്ക് രാസവളങ്ങള്‍ ഉപയോഗിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. പി.എസ്. ജോണ്‍ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം എ.കെ. ആന്റണി മമ്മൂട്ടിക്ക് സമര്‍പ്പിച്ചു. കെ.വി. തോമസ് എം.പി., ഹൈബി ഈഡന്‍ എംഎല്‍എ, ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ധാത്രി എം.ഡി. സജികുമാര്‍, എറണാകുളം പ്രസ്‌ക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments