HomeNewsLatest Newsജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രിയുടെ പരാതി; പുതിയ വെളിപ്പെടുത്തലുമായി കർദിനാൾ ജോര്‍ജ് ആലഞ്ചേരി

ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രിയുടെ പരാതി; പുതിയ വെളിപ്പെടുത്തലുമായി കർദിനാൾ ജോര്‍ജ് ആലഞ്ചേരി

ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടെന്ന പരാതി കിട്ടിയിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പീഡനം അന്വേഷിക്കേണ്ടത് ജലന്ധര്‍ രൂപതയാണെന്നും പരാതി ഇതുവരെ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല ആലഞ്ചേരി വ്യക്തമാക്കി. പീഡനത്തെ കുറിച്ച്‌ ആദ്യം പരാതി നല്‍കിയത് കുറുവിലങ്ങാട് പള്ളി വികാരിക്കാണെന്നും പാലാ ബിഷപ്പിനും പരാതി നല്‍കിയെന്നും കന്യാസ്ത്രീ മൊഴി നല്‍കി.

ഇമെയിലിലൂടെ വത്തിക്കാനും പരാതി നല്‍കി. തനിക്ക് നടപടി എടുക്കാന്‍ സാങ്കേതിക തടസമുണ്ടെന്ന് കര്‍ദ്ദിനാള്‍ അറിയിച്ചു. അന്വേഷണ സംഘത്തോടാണ് കന്യാസ്ത്രീ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം ഉന്നയിച്ചതിനുപിന്നില്‍ കന്യാസ്ത്രീയുടെ അധികാരമോഹമാണെന്ന് മഠത്തിന്റെ ജലന്ധറില്‍നിന്നെത്തിയ മദര്‍ ജനറലും ജനറല്‍ കൗണ്‍സിലംഗങ്ങളും ആരോപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments