HomeNewsLatest Newsതിരുവനന്തപുരത്ത് നെറ്റ് ബാങ്കിങ്ങിലൂടെ അധ്യാപികയുടെ 56,000 രൂപ കവർന്നു; മോഷണം നടന്നത് ചൈനയിൽ നിന്നെന്നു നിഗമനം

തിരുവനന്തപുരത്ത് നെറ്റ് ബാങ്കിങ്ങിലൂടെ അധ്യാപികയുടെ 56,000 രൂപ കവർന്നു; മോഷണം നടന്നത് ചൈനയിൽ നിന്നെന്നു നിഗമനം

തിരുവനന്തപുരം: വീണ്ടും ഹൈടെക്ക് മോഷണം. നെറ്റ് ബാങ്കിങ്ങിലൂടെ തിരുവന്തപുരം പട്ടം മരപ്പാലം സ്വദേശിനി രശ്മി എന്ന അധ്യാപികയുടെ 56,000 രൂപയാണ് കവര്‍ന്നത്. ഈ മാസം അഞ്ച് ആറ് തീയതികളിലാണ് പണം പിന്‍വലിക്കപ്പെട്ടത്. പട്ടം എസ്ബിടി ശാഖയിലായിരുന്നു അധ്യാപികയുടെ അക്കൗണ്ട്. എടിഎം കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചാണ് കവര്‍ച്ച. അധ്യാപിക പൊലീസിനും ബാങ്ക് അധികൃതര്‍ക്കും പരാതി നല്‍കി. അധ്യാപികയുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു. നഷ്ടമായ പണം അധ്യാപികയ്ക്ക് തിരികെ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

 

 
രാജ്യത്തിന് പുറത്ത് നിന്നാണ് പണം പിന്‍വലിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കവര്‍ച്ചയുടെ ഉറവിടം ചൈനയാണെന്നാണ് പ്രാഥമിക നിഗമനം. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പര്‍ച്ചേസ് നടത്താന്‍ സഹായിക്കുന്ന പിഒഎസ് സംവിധാനമാണ് കവര്‍ച്ചയ്ക്കായി ഉപയോഗിച്ചത്. സൈബര്‍ സെല്ലും പൊലീസ് അന്വേഷണത്തിനൊപ്പം ചേര്‍ന്നിട്ടിട്ടുണ്ട്.

കുട്ടികൾ ഉണ്ടാകുമോ എന്ന് മുൻകൂട്ടി അറിയാൻ നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കിയാൽ മതി !

കുടിയേറ്റ നിയമങ്ങളിൽ കടുത്ത നിയന്ത്രണവുമായി ബ്രിട്ടൻ; പഠനശേഷം ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാകുന്നു; വിദ്യാർഥികൾ കടുത്ത ആശങ്കയിൽ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments