HomeNewsLatest Newsവധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ മാപ്പു നൽകി; യുവാവിന്റെ ജീവിതം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !

വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ മാപ്പു നൽകി; യുവാവിന്റെ ജീവിതം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !

വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. അതും തലവെട്ടി. ആരാച്ചാര്‍ തയാറായി നില്‍ക്കുന്നു. കഴുത്തില്‍ കത്തി വെക്കാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി. അടുത്ത നിമിഷത്തില്‍ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവ്‌ വരുന്നതും പ്രതി നിര്‍വികാരതയോടെ രക്ഷപ്പെടുന്നതുമൊക്കെ സിനിമകളില്‍ ധാരാളം കണ്ടിരിക്കുന്നു. എന്നാൽ ഇത് ശരിക്കും നടന്ന സംഭവം.

 
സംഭവം ശിരസ്‌ ഛേദിച്ച്‌ ശിക്ഷ നടപ്പിലാക്കുന്ന സൗദി അറേബ്യയിലാണ്‌. കുവൈറ്റ്‌ സ്വദേശിയായ ബാലനെ കൊലപ്പെടുത്തിയ കേസിലായിരുന്നു യുവാവിന്‌ വധശിക്ഷ ലഭിച്ചത്‌. ശിക്ഷ നടപ്പിലാക്കുന്നത്‌ കാണാന്‍ കുട്ടിയുടെ മാതാവും ബന്ധുക്കളും വന്നിരുന്നു. ശിക്ഷാ നടപടികളുടെ അവസാനംവരെയും കാണികള്‍ കാത്തുനിന്നു. മരണം ഉറപ്പിച്ച്‌ പ്രതിയും. ഇതിനിടയില്‍ പ്രതിക്ക്‌ കുട്ടിയുടെ കുടുംബം മാപ്പു നല്‍കുകയായിരുന്നു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments