HomeNewsLatest Newsഇറ്റാലിയൻ നാവികരെ വിട്ടയക്കാൻ സോണിയയ്‌ക്കെതിരെ മോഡി തെളിവ് ചോദിച്ചു; പുതിയ വിവാദം

ഇറ്റാലിയൻ നാവികരെ വിട്ടയക്കാൻ സോണിയയ്‌ക്കെതിരെ മോഡി തെളിവ് ചോദിച്ചു; പുതിയ വിവാദം

ന്യൂഡൽഹി: കടൽക്കൊലക്കേസിൽ ഇറ്റാലിയൻ നാവികരെ വിട്ടയക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉപാധിവച്ചുവെന്ന് പുതിയ വെളിപ്പെടുത്തൽ. കടൽക്കൊലക്കേസ് പരിഗണിക്കുന്ന അന്താരാഷ്ട്ര ട്രൈബ്യൂണലിന് അന്താരാഷ്ട്ര ആയുധ വ്യാപാരി കൃസ്ത്യൻ മിഷേൽ അയച്ച കത്തിലാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുള്ളത്.
നാവികരെ വിട്ടയക്കുന്നതിനു പകരം ഹെലികോപ്്ടർ ഇടപാടിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ തെളിവ് കൈമാറണമെന്ന് മോഡി ഇറ്റാലിയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 2013ലെ വിവവാമായ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ സോണിയ ഗാന്ധിക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള പങ്ക് വ്യക്തമാക്കണമെന്നായിരുന്നു ആവശ്യം.  2015 സെപ്തംബറിൽ ന്യുയോർക്കിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റോ റെന്‍സിയ്ക്ക് മുമ്പാകെ മോഡി ഈ ഉപാധിമുന്നോട്ടുവച്ചതെന്ന് കത്തിൽ പറയുന്നു.
അഗസ്ത വെസ്റ്റ്‌ലാൻഡ് ഇടപാടിൽ സോണിയാ ഗാന്ധിക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ കൈമാറാൻ കഴിഞ്ഞാൽ കടൽക്കൊലക്കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ നടപടി ഒത്തുതീർപ്പാക്കാൻ വേണ്ട സഹായങ്ങള്‍ കൈക്കൊള്ളാമെന്ന് മോഡി റെൻസിക്ക് ഉറപ്പുനല്‍കിയെന്ന് മിഷേൽ ആരോപിക്കുന്നു. തന്റെ ആരോപണത്തില്‍ നിന്ന് പിന്നോട്ടുപോകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ ആരോപണം വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments