HomeAround KeralaErnakulamസ്‌കൂളുകൾ കേന്ദ്രീകരിച്ച് ഒളിച്ചിരുന്നു കുട്ടികളെ ഉപദ്രവിച്ചിരുന്നയാളെ പൊലീസ് പിടികൂടി

സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഒളിച്ചിരുന്നു കുട്ടികളെ ഉപദ്രവിച്ചിരുന്നയാളെ പൊലീസ് പിടികൂടി

കൊച്ചി: സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഒളിച്ചിരുന്നു കൊച്ചുകുട്ടികളെ ഉപദ്രവിച്ചിരുന്നയാളെ പൊലീസ് പിടികൂടി. കാലടി നിലീശ്വരം സ്വദേശി അറ്റത്തുപറമ്പു വീട്ടിൽ ഗോപുവാണ് അറസ്‌ററിലായത്. സ്‌കൂളുകളിലെ കൊച്ചു കുട്ടികളെയാണ് ഗോപു പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. സ്‌കൂളുകളിൽ ആളില്ലാത്ത സമയം നോക്കി ശുചിമുറിയിലും മറ്റും ഒളിച്ചിരുന്നാണ് ഇയാള്‍ കുട്ടികളെ ഉപദ്രവിച്ചിരുന്നത്. കുട്ടികളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയാണ് ഇയാള്‍ പ്രധാനമായും ചെയ്തിരുന്നത്. കുട്ടികൾ ബഹളം വയ്ക്കുമ്പോൾ ഓടി രക്ഷപ്പെടുകയാണ് ഇയാളുടെ രീതി . ഇതിനായി ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

Untitled-1 copyനിരവധിപ്പേരാണ് ഇതു സംബന്ധിച്ച പരാതിയുമായി കാലടി പൊലീസിനെ സമീപിച്ചത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്ടു നിന്നും പ്രതിയെ പിടികൂടാനായത്. ഇയാളെ സ്‌കൂളിൽ കൊണ്ടുവന്നു പൊലീസ് തെളിവെടുത്തു. മാനസിക രോഗിയാണെന്ന് സംശയിക്കുന്നു.

also read: പനി ബാധിച്ച് ആശുപത്രിയിലെത്തിയ ആറ് വയസുകാരിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ഓടുന്ന ബസ്സിൽ യാത്രക്കാരുടെ മുന്നിൽ വച്ച് യുവതി തുണിയുരിഞ്ഞു ! -വീഡിയോ

എങ്ങനെ നടക്കുന്ന പുരുഷൻമാരെയാണ് പെൺമണികൾ കൂടുതൽ ഇഷ്ടപ്പെടുന്നത് ?

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments