HomeNewsLatest Newsഇതാ ഭൂമിയിലെ നരകം; ഫിലിപ്പീൻസിലെ 'നരകജയിലിലെ' ഭയപ്പെടുത്തുന്ന കാഴ്ചകൾ: ചിത്രങ്ങൾ കാണാം

ഇതാ ഭൂമിയിലെ നരകം; ഫിലിപ്പീൻസിലെ ‘നരകജയിലിലെ’ ഭയപ്പെടുത്തുന്ന കാഴ്ചകൾ: ചിത്രങ്ങൾ കാണാം

ഇതാണ് ഭൂമിയിലെ നരകം. ഇരിക്കാനോ കിടക്കാനോ സ്ഥലമില്ലാത്ത പകർച്ച വ്യാധികൾ ജീവനെടുക്കുന്ന ഫിലിപ്പിയൻസ് – ജയിൽ. ഫിലിപ്പീൻസ് തലസ്ഥാനമയ ‘മനിലയിലുള്ള ക്യൂസൻസിറ്റി’ ജയിലിനെ ഭൂമിയിലെ നരകമെന്ന് വിളിച്ചാൽ അത് അനുചിതമാകില്ല’ വെറും 800 പേരെ പാർപ്പിക്കാൻ മാത്രം ശേഷിയുള്ള ജയില്ലിൽ 3500-റിൽ കൂടുതൽ ആളുകളെയാണ് പാർപ്പിച്ചിരിക്കുന്നത്. അതിലൂടെ തന്നെ ഇതിനകത്തുള്ള തീര ദുരിതങ്ങൾ ഊഹിക്കാം. ‘ഒന്ന് കാല് നീട്ടിവയ്ക്കാൻ സ്ഥലമില്ലാത്ത ജയിലിൽ ഇല്ലാത്ത രോഗങ്ങളും കുറവാണ്. ഈ ജയിലിൽ കഴിയുന്നതിനു പകരം തൂക്കിക്കൊല്ലുന്നതാണ് നല്ലത് എന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാനുമാകില്ല.

ഇവർക്കൂട്ടത്തോടെ കിടന്നുറങ്ങുന്ന പ്രദേശത്ത് ഇല്ലാത്ത മാലിന്യങ്ങളൊന്നുമില്ല.
ചെയ്യാത ഒരു ‘ കൊലപാതക ‘കുറ്റത്തിന് ഈ ജയില്ലിൽ ഏഴ് വർഷത്തോളം കഴിയേണ്ടിവന്ന അന്തോ വാസിയാണ് റേ മുണ്ട് നരാഗ്. അദ്ദേഹം പിന്നിട് പുറത്തു വരുകയ്യും പിന്നീട് യു എസിലെ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിൽ നിന്നും ക്രിമിനൽ ജസ്റ്റിസിൽ പ0നം നടത്തുകയും ,ഈ ജയിലിലെ അനുഭവങ്ങൾ സാക്ഷ്യപെടുത്തുകയും ചെയ്തിരുന്നു, അദ്ദേഹത്തിന്റെ (വിവരണത്തിൽ) ഭക്ഷണാ അവശിഷ്ടങ്ങളും ചത്ത പാറ്റകളും മുറിച്ചിട്ട നഖത്തിന്റെ അവശിഷ്ടങ്ങളും എങ്ങും ചിതറി കിടക്കുന്നത് കാണാമായിരുന്നു’ വേണ്ടത്ര വായു സഞ്ചാരത്തിന്റെയും വെള്ളത്തിന്റെയും കുറവ് കാരണം ,ജയിലിനകം ചുട്ടു നീറുന്നതാണ്.എന്നും വെള്ളത്തിനും ഭക്ഷണ സാധനത്തിനുമാണ് ഇവിടെത്തെ അന്തോ വാസികൾ ഏറ്റവും മധികം ദാരിദ്യം നേരിടുന്നത് എന്നും 20 പേർക്ക് മാത്രായുള്ള സെല്ലുകളിൽ 160 മുതൽ 200 വരെ അന്തോ വാസികൾ ആണ് ഞെങ്ങി ഞെരുങ്ങിശ്വാസം പോലും കഴിക്കാൻ പാട് പെട്ട് നാളുകൾ തള്ളി നീക്കുന്നത്. ചിലരാകട്ടെ ജയിലിനകത്തെ ഒരു ഓപ്പൺ എയർ ബാസ്കറ്റ് ബോൾ കോർട്ടിലാണ് അന്തിയുറങ്ങറുള്ളത് അതിന്റെ പരുപരുത്ത സിമന്റ് നിലത്തിലും പടിക്കെട്ടിലും കഷ്ടപ്പെട്ട് ഉറങ്ങാൻ ശ്രമിക്കന്ന നിരവധി പേരെ കാണാമെന്നും താൻ കിടന്നിരുന്ന സെല്ലിന്റെ അവസ്ഥ യും വ്യത്യസ്തമായിരുന്നില്ല എന്ന് അദ്ദേഹം വിവരിക്കുന്നു.

പലരുവേണ്ടത്ര ആഹാരമോ വെള്ളമോ ഇല്ലാതെയാണ് ജയിലിൽ ജീവിക്കുന്നത്.
തന്റെ ജയിൽ അനുഭവങ്ങളെ കുറിച്ച് നരാഗ് ഫ്രീഡം ആൻ ഡെത്ത് ഇൻസൈഡ് ദി ജയിൽ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ഏത് സമയവും മരണം കൂടെയുള്ള അവസ്ഥയായിരുന്നു തനിക്ക് ജയിലിനുള്ളിൽ ഉണ്ടായിരുന്ന തെന്നാണ് നരാഗ് വിവരിക്കുന്നത് ‘സെല്ലിൽ കൂടെയുള്ളവർ വിശപ്പ് സഹിക്കാതെ തന്നെ കെന്നു തിന്നുമോയെനഭയം പോലും നിരന്തരം വേട്ടയാടിയിരുന്നുവെന്നണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്.

കടപ്പാട് വിക്കിമീഡിയ കോമൺസ്

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments