HomeAround Keralaവിഎസ്‌എസ്‌സി പരീക്ഷാ തട്ടിപ്പ്; കോപ്പിയടിക്ക് പ്രതിഫലം വാങ്ങിയത് 7 ലക്ഷം രൂപ; തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍...

വിഎസ്‌എസ്‌സി പരീക്ഷാ തട്ടിപ്പ്; കോപ്പിയടിക്ക് പ്രതിഫലം വാങ്ങിയത് 7 ലക്ഷം രൂപ; തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരത്ത് വിക്രം സാരാഭായി സ്‌പേസ് സെന്ററിലേക്ക് നടത്തിയ പരീക്ഷയില്‍ കോപ്പിയടിച്ചും ആള്‍മാറാട്ടം വഴിയും തട്ടിപ്പ് നടത്തിയ സംഭവത്തിന് പിന്നില്‍ വന്‍ സംഘമെന്ന് കണ്ടെത്തല്‍.ഉദ്യോഗാര്‍ത്ഥികളായ മറ്റ് രണ്ട് പേര്‍ക്ക് വേണ്ടി ആള്‍മാറാട്ടം നടത്തിയാണ് പരീക്ഷാതട്ടിപ്പ് നടത്തിയത്. ഇവര്‍ രണ്ട് ഹരിയാന സ്വദേശികളാണ്. ആള്‍മാറാട്ടം നടത്തി കോപ്പി അടിച്ചതിന് ഏഴ് ലക്ഷം രൂപയാണ് പ്രതിഫലമെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഹരിയാനയിലെ ജിണ്ട് ജില്ലയില്‍ നിന്നുള്ളവരാണ് തട്ടിപ്പില്‍ ഉള്‍പ്പെട്ടത്. തിരുവനന്തപുരത്ത് നടത്തിയ പരീക്ഷയില്‍ ബ്ലൂടൂത്തും മൊബൈല്‍ഫോണും ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ബ്ലൂടൂത്ത് വഴി ചോദ്യം പുറത്തുള്ള ആള്‍ക്ക് അയച്ചുനല്‍കുകയും ബ്ലൂടൂത്ത് വഴി തന്നെ ഉത്തരം കേട്ടെഴുതുകയുമായിരുന്നു പദ്ധതി. ഇത്തരത്തില്‍ 79 മാര്‍ക്കിനുള്ള ഉത്തരവും പ്രതികള്‍ ശരിയായി എഴുതിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments