HomeNewsLatest Newsതന്മാത്രാ മെഷീനുകളുടെ രൂപകൽപനക്ക് ഈ വർഷത്തെ രസതന്ത്ര നോബൽ അവാർഡ്

തന്മാത്രാ മെഷീനുകളുടെ രൂപകൽപനക്ക് ഈ വർഷത്തെ രസതന്ത്ര നോബൽ അവാർഡ്

സ്റ്റോക്ക്ഹോം: ലോകത്തെ ഏറ്റവും ചെറിയ മെഷീനുകളായ തന്മാത്രാ മെഷീനുകളുടെ രൂപകൽപനക്ക് ഈ വർഷത്തെ രസതന്ത്ര നോബൽ അവാർഡ്. ജീൻ പിയറി സാവേജ്, സർ ഫ്രേസർ സ്റ്റോഡാർട്ട്, ബെർണാഡ് ഫെരിംഗ എന്നിവർക്കാണ് അവാർഡ്. സെൻസറുകൾ, ഊർജ്ജ സംഭരണം എന്നിവയുടെ വികസനത്തിൽ ഏറ്റവും പുതിയ സാധ്യതകൾ തേടുന്നവയാണ് മോളിക്യുലർ യന്ത്രങ്ങൾ. 1983ൽ ജീൻ പിയറി സോവേജാണ് തന്മാത്രാ മെഷീനിലെ ആദ്യപഠനം നടത്തിയത്. 1991ൽ ഫ്രേസർ സ്റ്റോഡാർട്ട് rotaxane വികസിപ്പിച്ചത് നിർണായകമായി. 1999ൽ ബെർണാഡ് ഫെരിംഗ ഒരു തന്മാത്രാ മോട്ടോർ നിർമിച്ചു ഈ രംഗത്ത് വൻകുതിപ്പ് നടത്തി.

 

 

 

കമ്പ്യൂട്ടിംഗ് വികസന സാങ്കേതികവിദ്യയിൽ ഒരു വിപ്ലവം ഇടയാക്കും വിധമാണ് യന്ത്രങ്ങളുടെ ചെറിയഘടനകൾ നിർമിക്കുന്നത്. മെഷീനുകളുടെ ചെറുഘടനക്ക് രസതന്ത്ര മേഖല എടുത്തിരിക്കുന്ന പുതിയ മാനത്തിന് 2016 നോബൽ സമ്മാനം നൽകുന്നു- റോയൽ സ്വീഡിഷ് അക്കാദമി ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.

അമ്മയുമായുള്ള വിവാഹമോചനത്തിന് എന്താണ് കാരണമെന്ന് ചോദിച്ച മകനോട് പ്രിയദർശൻ പറഞ്ഞത്….

കത്തോലിക്കാസഭയിൽ പിശാചുക്കളെ ഒഴിപ്പിക്കുന്ന വൈദികരുടെ എണ്ണത്തിൽ വൻ വർധന !

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments