HomeNewsLatest Newsസര്‍ക്കാറുമായി കരാറുണ്ടാക്കാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങി പ്രവേശം നല്‍കാന്‍ അനുമതി

സര്‍ക്കാറുമായി കരാറുണ്ടാക്കാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങി പ്രവേശം നല്‍കാന്‍ അനുമതി

ന്യൂഡല്‍ഹി: സര്‍ക്കാറുമായി കരാറുണ്ടാക്കാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങി പ്രവേശം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി. കണ്ണൂര്‍, കരുണ, കെ.എം.സി.ടി മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങി പ്രവേശം നല്‍കാമെന്ന് വ്യക്തമാക്കുന്ന സര്‍ക്കാർ വിജ്ഞാപനം കോളജുകളാണ് സുപ്രീംകോടതിയില്‍ ഹാജരാക്കിയത്. സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഈ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി.

 

 

 

സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോളജുകള്‍ സര്‍ക്കാരിന്റെ വിജ്ഞാപണം ഹാജരാക്കിയത്. ജെയിംസ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് മാത്രമേ അനുവദിക്കാന്‍ കഴിയൂവെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ മെറിറ്റ് സീറ്റിന് 10 ലക്ഷവും കരുണ മെഡിക്കല്‍ കോളജിന് ഏഴര ലക്ഷം രൂപയും ഈടാക്കാമെന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നത്. 150 സീറ്റ് ലഭിച്ച കെ.എം.സി.ടി മെഡിക്കല്‍ കോളജിന് 10 ലക്ഷം ഈടാക്കാം.

 

 
കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് 10 ലക്ഷം രൂപയും കരുണക്ക് ഏഴര ലക്ഷം രൂപയും ഫീസ് ഈടാക്കാമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജെയിംസ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് മാത്രമേ അനുവദിക്കാന്‍ പാടുള്ളൂവെന്നായിരുന്നു സര്‍ക്കാറിന്‍റെ ഹരജിയിലെ ആവശ്യം. ഫീസ് തര്‍ക്കത്തില്‍ വിധി അനുകൂലമായാല്‍ ബാക്കി തുക വിദ്യാർഥികള്‍ക്ക് മടക്കി നല്‍കുമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് വിധി വരുന്നതിനു മുമ്പ് സര്‍ക്കാര്‍ ഇത്തരത്തിലൊരു വിജ്ഞാപനം ഇറക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

അമ്മയുമായുള്ള വിവാഹമോചനത്തിന് എന്താണ് കാരണമെന്ന് ചോദിച്ച മകനോട് പ്രിയദർശൻ പറഞ്ഞത്….

കത്തോലിക്കാസഭയിൽ പിശാചുക്കളെ ഒഴിപ്പിക്കുന്ന വൈദികരുടെ എണ്ണത്തിൽ വൻ വർധന !

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments