HomeNewsShortഇന്ത്യൻ വാര്‍ത്തവിനിമയ ഉപഗ്രഹമായ ജിസാറ്റ് 18 വിക്ഷേപണം വിജയകരം

ഇന്ത്യൻ വാര്‍ത്തവിനിമയ ഉപഗ്രഹമായ ജിസാറ്റ് 18 വിക്ഷേപണം വിജയകരം

ഗയാന: ഇന്ത്യൻ വാര്‍ത്തവിനിമയ ഉപഗ്രഹമായ ജിസാറ്റ്18 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ജിസാറ്റിന്റെ വിജയം ഐഎസ്ആര്‍ഒ ട്വിറ്ററിലുടെയാണ് അറിയിച്ചത്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 2.15നും 3.15നും ഇടയില്‍ ഫ്രഞ്ച് ഗയാനയിലെ കൗറോവില്‍നിന്നു യൂറോപ്യന്‍ ഉപഗ്രഹവിക്ഷേപണ വാഹിനിയായ ഏരിയാന്‍-5 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. ഇന്ത്യന്‍ വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വിക്ക് വഹിക്കാവുന്നതിലും ഭാരമേറിയ ഉപഗ്രഹമായതിനാലാണ് വിദേശ ഏജന്‍സിയുടെ റോക്കറ്റ് ഐ.എസ്.ആര്‍.ഒ ഉപയോഗിച്ചത്. 3404 കിലോഗ്രാമാണ് ജിസാറ്റ് 18ന്റെ ഭാരം.

 

 
തെക്കേ അമേരിക്കയിലെ വടക്ക് കിഴക്കന്‍ തീരത്തെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഓസ്‌ട്രോലിയന്‍ നാഷണല്‍ ബ്രോഡ്ബാന്റ് നെറ്റ്് വര്‍ക്ക് സ്‌കൈ മസ്റ്റര്‍ 2 ഉപഗ്രഹവും ജിസാറ്റ് ാെ8നൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. കെയു ബാന്‍ഡ് ട്രാന്‍സ്‌പോണ്‍ഡര്‍, സാധാരണ സി ബാന്‍ഡ് ട്രാന്‍സ്‌പോണ്ടടര്‍, വിപുലീകരിച്ച സി ബാന്‍ഡ് ട്രാന്‍സ്‌പോണ്ടര്‍ എന്നിവയാണ് ജിസാറ്റ് 18 വഹിക്കുന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ത്യൻ ടെലികമ്യൂണിക്കേഷന്‍ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനു വഴിതെളിക്കുന്ന നേട്ടമാണിത്.

അമ്മയുമായുള്ള വിവാഹമോചനത്തിന് എന്താണ് കാരണമെന്ന് ചോദിച്ച മകനോട് പ്രിയദർശൻ പറഞ്ഞത്….

കത്തോലിക്കാസഭയിൽ പിശാചുക്കളെ ഒഴിപ്പിക്കുന്ന വൈദികരുടെ എണ്ണത്തിൽ വൻ വർധന !

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments