HomeNewsLatest Newsആവേശത്തോടെ മെട്രോയെ വരവേറ്റ് പൊതുജനം; കൊച്ചി മെട്രോയുടെ സര്‍വീസ് ആരംഭിച്ചു

ആവേശത്തോടെ മെട്രോയെ വരവേറ്റ് പൊതുജനം; കൊച്ചി മെട്രോയുടെ സര്‍വീസ് ആരംഭിച്ചു

പൊതുജനങ്ങള്‍ക്ക് വേണ്ടിയുളള കൊച്ചി മെട്രോയുടെ സര്‍വീസ് ആരംഭിച്ചു. ആദ്യ യാത്രയില്‍ തന്നെ മെട്രോയുടെ ഭാഗമാകാന്‍ ആയിരങ്ങളാണ് പാലാരിവട്ടം, ആലുവ സ്റ്റേഷനുകളില്‍ കാത്തുനിന്നത്. ആദ്യ യാത്രയില്‍ ഇടം പിടിക്കാന്‍ പുലര്‍ച്ചെ മുതല്‍ മെട്രോ സ്റ്റേഷനുകളില്‍ വലിയ ക്യൂ ദൃശ്യമായിരുന്നു. രാവിലെ ആറിന് നടന്ന ആദ്യ സര്‍വീസില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് ജനങ്ങള്‍ പങ്കുചേര്‍ന്നു. പലരും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമായതില്‍ സന്തോഷവം പങ്കുവെച്ചു. മാധ്യമങ്ങളിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും പലക്കും സ്റ്റേഷനുകളില്‍ കയറിപ്പോള്‍ ചെറിയ അങ്കലാപ്പ് ഉണ്ടായി. ബാര്‍കോഡ് ഉപയോഗിച്ചുള്ള ഗേറ്റ് മറികടന്നു പ്ളാറ്റ് ഫോമിലേക്ക് പോകുന്നത് ജീവനക്കാര്‍ ഓരോരുത്തര്‍ക്കായി നിര്‍ദ്ദേശം നല്‍കി. രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ ഒമ്പതുമിനിട്ട് ഇടവേളകളില്‍ ഇരുദിശയിലേക്കും സര്‍വീസ് നടത്തും. ആദ്യദിനം വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ടെന്നും പ്ളാറ്റ്ഫോമില്‍ തിക്കിത്തിരക്കി ഗതാഗതം തടസ്സപ്പെടുത്തുന്ന സ്ഥിതിയുണ്ടാക്കരുതെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.fb-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments