HomeNewsLatest News'കോൺഗ്രസ്സിൽ ഇപ്പോള്‍ ആവേശം കൊള്ളുന്ന പലരും ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്' : കെ സുരേന്ദ്രന്‍

‘കോൺഗ്രസ്സിൽ ഇപ്പോള്‍ ആവേശം കൊള്ളുന്ന പലരും ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്’ : കെ സുരേന്ദ്രന്‍

കേരളത്തിലെ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പോടു കൂടി കേരളത്തിലും കോണ്‍ഗ്രസും തകര്‍ന്ന് തരിപ്പണമാകുന്നതിന്റെ ലക്ഷണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ അക്രമത്തെയും മത ഭീകരവാദ കൂട്ടുകെട്ടിനേയും അഴിമതിയേയും നേരിടാന്‍ ഇനി ബിജെപിയും എന്‍ഡിഎയും മാത്രമേ അവശേഷിക്കൂ എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനമാതൃകയില്‍ ആകൃഷ്ടരായി നിരവധി പേരാണ് ബിജെപിയില്‍ ചേരുന്നത്. കേരളത്തിലും നിരവധി പേര്‍, പരിണിതപ്രജ്ഞനായ കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍, കേരളത്തിന്റെ ലീഡര്‍ കെ കരുണാകരന്‍ മകള്‍ തുടങ്ങിയവര്‍ ബിജെപിയിലേക്ക് വരുന്നു. ഇതൊക്കെ കാണിക്കുന്നത് ബിജെപിയുടെ പ്രസക്തി വര്‍ധിച്ചു വരുന്നു എന്നതാണ്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുകഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യമാകെ അലയടിക്കുന്ന നരേന്ദ്രമോദി തരംഗം കേരളത്തിലും ശക്തമായി ആഞ്ഞടിക്കുന്നു എന്നതിന്റെ സൂചനയാണ്. ഇതൊരു തുടക്കം മാത്രമാണ്. ഇപ്പോള്‍ വിമര്‍ശിക്കുന്ന പലരും നാളെ ബിജെപിയിലേക്ക് വരാനുള്ളതു കൊണ്ടാണ് കൂടുതല്‍ കാര്യങ്ങള്‍ പറയാത്തതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ ആവേശം കൊള്ളുന്ന ആളുകളുമായിട്ടൊക്കെ പലതവണ പാര്‍ട്ടിയുമായി ചര്‍ച്ച നടന്നിട്ടുണ്ട്. ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയവരാണ് ഇവര്‍. ആളുകളെ കബളിപ്പിക്കുന്ന നിലപാടുകള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം. കോണ്‍ഗ്രസിനെ വഞ്ചിച്ചെന്ന് ചിലര്‍ പറയുന്നതു കേട്ടു. കോണ്‍ഗ്രസിനെ വഞ്ചിച്ച്‌ സിപിഎമ്മിന്റെ പാളയത്തില്‍ പോയവര്‍ക്ക് ഇതൊക്കെ എങ്ങനെ പറയാന്‍ സാധിക്കും. സുരേന്ദ്രൻ പറഞ്ഞു.

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments