കണ്ണൂരിൽ യുവാവിനെ വെട്ടിക്കൊന്നു. ആദികടലായി സ്വദേശിയായ കട്ട റൗഫ്(26) ആണ് കൊല്ലപ്പെട്ടത്. കണ്ണൂർ ബീച്ചിന് സമീപത്താണ് സംഭവം. രണ്ട് ദിവസം മുമ്പ് ജയിലിൽ നിന്നിറങ്ങിയ ഇയാൾ റൗഫ് എസ്ഡിപിഐ നേതാവ് ഫറൂഖിനെ കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ശരീരത്തിൽ വെട്ടേറ്റ റൗഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ദേഹത്ത് ആഴത്തിലുള്ള വെട്ടുകളുണ്ട്. ഒരു കാൽ വെട്ട് കൊണ്ട് തൂങ്ങിയ നിലയിലാണ്.
കണ്ണൂർ ടൗണിൽ കൊലക്കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു: സംഭവം ജയിലിൽ നിന്നും മോചിതനായതിനു പിന്നാലെ
RELATED ARTICLES