നാടിനെ നടുക്കി കൊല: കണ്ണൂരിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്നശേഷം പിതാവ് ജീവനൊടുക്കി; ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ

41

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി. വെട്ടേറ്റ ഭാര്യയുടെ നില അതീവഗുരുതമായി തുടരുന്നു. . കണ്ണൂര്‍ എരുവേശിയില്‍ ആണ് സംഭവം. ഭാര്യയെയും കുഞ്ഞിനെയും വെട്ടിയ ശേഷം എരുവശേരി സ്വദേശി സതീശന്‍ (31) ആണ് ജീവനൊടുക്കിയത്. ഗുരുതര പരിക്കോടെ ഭാര്യയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സതീശന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.