HomeNewsLatest Newsതിരുവനന്തപുരത്തുനിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: കാലുകൾ വെട്ടിമാറ്റിയ നിലയിൽ

തിരുവനന്തപുരത്തുനിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: കാലുകൾ വെട്ടിമാറ്റിയ നിലയിൽ

തിരുവനന്തപുരത്ത്‌ യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര ആറയൂരിൽ ബിനുവാണ് മരിച്ചത്. പാറശ്ശാല പോലീസ് നടത്തിയ തിരച്ചിലിലാണ് ബിനുവിന്‍റെ സുഹൃത്തിന്‍റെ വീടിന് പുറകിലെ ഒഴിഞ്ഞ പറമ്പില്‍ മൃതദേഹം കാലുകൾ വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകാന്‍ തുടങ്ങിയ നിലയിലായിരുന്നു. വീട്ടിൽ അടിപിടി നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 3 ദിവസമായി ബിനുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments