HomeNewsLatest Newsമധുവിന്റെ കുടുംബത്തിന് നിയമസഹായം നല്‍കാന്‍ സന്നദ്ധത അറിയിച്ച്‌ മമ്മൂട്ടി; സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്നു കുടുംബം

മധുവിന്റെ കുടുംബത്തിന് നിയമസഹായം നല്‍കാന്‍ സന്നദ്ധത അറിയിച്ച്‌ മമ്മൂട്ടി; സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്നു കുടുംബം

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമസഹായം നല്‍കാന്‍ സന്നദ്ധത അറിയിച്ച്‌ മമ്മൂട്ടി എത്തിയെന്നു സഹോദരി. ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട മധുവിന്റെ സഹോദരി സരസു ആണ് ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടിയുടെ ഓഫീസില്‍ നിന്ന് നിയമസഹായം മധുവിന്റെ കുടുംബത്തിന് നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചെന്ന് സരസു വ്യക്തമാക്കി. നിയമമന്ത്രി പി രാജീവുമായി മമ്മൂട്ടി മധുവിന്റെ കുടുംബത്തിന് നിയമസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. അടുത്ത ദിവസം തന്നെ മധുവിന്റെ വീട്ടില്‍ മമ്മൂട്ടിയുടെ ഓഫീസില്‍ നിന്നുള്ളവര്‍ മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എത്തും. അതേസമയം മധുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ആദിവാസി സംഘടനകളുമായി കൂടിയാലോചിച്ച്‌ മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മധുവിന്റെ സഹോദരി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments