HomeNewsLatest Newsഭക്തലക്ഷങ്ങളുടെ മനസ്സിൽ നിർവൃതിയായി ശബരിമലയില്‍ ഇന്ന് മകരവിളക്ക്

ഭക്തലക്ഷങ്ങളുടെ മനസ്സിൽ നിർവൃതിയായി ശബരിമലയില്‍ ഇന്ന് മകരവിളക്ക്

ഭക്തലക്ഷങ്ങളുടെ മനസ്സില്‍ നിര്‍വൃതി നിറയ്ക്കുന്ന മകരജ്യോതി ദര്‍ശനം ഇന്ന്. രാവിലെ മുതല്‍ ദര്‍ശനപുണ്യം നുകരാനും ജ്യോതി ദര്‍ശിക്കാനുമായി ലക്ഷോപലക്ഷം ഭക്തരാണ് സന്നിധാനത്തും പരിസരത്തും തടിച്ചുകൂടിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ 7.40ന് മകരസംക്രമ പൂജ നടക്കും. ഇതിനു മുന്നോടിയായി ഉഷപൂജ ചടങ്ങുകള്‍ 6.45ന് ആരംഭിക്കും. പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം ആറോടെ ശരംകുത്തിയിലത്തെും. ദേവസ്വം അധികൃതരുടെ നേതൃത്വത്തില്‍ തിരുവാഭരണം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.

 

 

 

തിരുവാഭരണം ചാര്‍ത്തി ദീപാരാധനക്ക് നട തുറക്കുന്നതിനു തൊട്ടുപിന്നാലെ ഭക്തര്‍ക്ക് നിര്‍വൃതിയായി മകരനക്ഷത്രവും പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും. ശുദ്ധിക്രിയകള്‍ വെള്ളിയാഴ്ച പൂര്‍ത്തിയായി. തിരക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സന്നിധാനത്തത്തെുന്ന തീര്‍ഥാടകര്‍ മകരജ്യോതി ദര്‍ശനത്തിനായി വിവിധയിടങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. ശരണമന്ത്രങ്ങളാല്‍ സന്നിധാനം ഭക്തിസാന്ദ്രമാണ്.

കേരളത്തിലെത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍ മാരകരോഗങ്ങൾ ഉണ്ടാക്കുന്ന ലോഹങ്ങള്‍ !

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !

മോദിയുടെ ബിരുദ രേഖകൾ പരിശോധിക്കാൻ അനുവാദം നൽകണമെന്ന് ഉത്തരവിട്ട കമീഷണറെ ചുമതലയിൽ നിന്നും മാറ്റി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments