HomeNewsLatest Newsശക്തമായ തിരിച്ചുവരവിനൊരുങ്ങി മാഗി നൂഡിൽസ്; കുട പിടിക്കുന്നത് കേന്ദ്രസർക്കാർ

ശക്തമായ തിരിച്ചുവരവിനൊരുങ്ങി മാഗി നൂഡിൽസ്; കുട പിടിക്കുന്നത് കേന്ദ്രസർക്കാർ

തൃശൂര്‍: മാഗി നൂഡില്‍സ് ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ ബാര്‍ബിക്യു പെപ്പര്‍, ഗ്രീന്‍ ചിലി, പെരി-പെരി, ചില്ലി ചിക്കന്‍ എന്നി പുതിയ നാല് വകഭേദങ്ങളുമായാണ് മാഗിയുടെ തിരിച്ചു വരവ്. നിരോധത്തിലൂടെയുണ്ടായ സാമ്പത്തിക, മാനനഷ്ടങ്ങള്‍ തിരിച്ചു പിടിക്കുകയാണ് ലക്ഷ്യം. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയോടെയാണ് വിപണിയിലേക്കുള്ള മാഗിയുടെ മടക്കം. നെസ്ലെ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിരീക്ഷണങ്ങളും കര്‍ശന പരിശോധനകളും കേന്ദ്രഭക്ഷ്യസുരക്ഷാ വകുപ്പ് പിന്‍വലിച്ചു.

 

 
മുംബൈ ഹൈകോടതി മൂന്ന് അംഗീകൃത ലാബില്‍ നിന്നുള്ള പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തില്‍ നിരോധം പിന്‍വലിക്കാമെന്ന് ഉത്തരവിട്ടതോടെ, കേന്ദ്ര ഫുഡ് ടെക്നോളജി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ബംഗളൂരുവിലെ ലാബും ഗോവയില്‍ ഫുഡ് ആന്‍ഡ് സേഫ്ടി അതോറിറ്റിയും നടത്തിയ പരിശോധനകള്‍ മാഗിക്ക് അനുകൂലമായി. അമേരിക്ക, ഇംഗ്ളണ്ട്, സിംഗപ്പൂര്‍, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ നടത്തിയ ടെസ്റ്റുകളിലും മാഗി നൂഡില്‍സ് ഗുണനിലവാരം പുലര്‍ത്തുന്നുണ്ടെന്ന് കണ്ടത്തെി. മാഗി നൂഡില്‍സിന്‍െറ ആറു വിഭാഗങ്ങളിലെ 90 സാമ്പിളുകളാണ് പരിശോധിച്ചത്. പരിശോധനയില്‍ ലെഡിന്‍െറ അളവ് അനുവദനീയമായ തോതിലും വളരെ കറുവാണെന്ന് കണ്ടത്തെിയതായി നെസ്ലെ അധികൃതര്‍ വ്യക്തമാക്കി.

 

 
അനുകൂല റിപ്പോര്‍ട്ട് ലഭിച്ചതോടെ അഞ്ചുമാസം നീണ്ട നിരോധത്തിന് ശേഷം നവംബറില്‍ മാഗി ന്യൂഡില്‍സ് വിപണിയിലേക്കു തിരിച്ചുവന്നുവെങ്കിലും കേന്ദ്രഭക്ഷ്യസുരക്ഷാ വകുപ്പ് നിരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ച് വിപണിയിലേക്കുള്ള തിരിച്ചുവരവിന് സൗകര്യമൊരുക്കുന്നത്. പുതിയ രുചികള്‍ ഇതിനകം വിപണിയിലത്തെിച്ച് നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. 2015 ജൂണിലാണ് മാഗി രാജ്യത്ത് നിരോധിച്ചത്.

സർക്കാർ ആശുപത്രിയിൽ കൈക്കൂലി നൽകാത്തതിനാൽ 10 മാസം പ്രായമുള്ള കുഞ്ഞിനെ ചികിത്സ വൈകിപ്പിച്ച് കൊന്നു !

ഇവനും പിതാവോ ? 10 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മദ്യം കുടിപ്പിക്കുന്ന അച്ഛൻ ! വീഡിയോ

കാക്കനാട്ടെ എടിഎമ്മിൽ കവർച്ചയ്ക്ക് ശ്രമിച്ചവരിൽ ഒരാൾ മറ്റെയാളെ ക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം കേട്ടാൽ ഞെട്ടും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments