HomeNewsLatest Newsബിവേറജസിലും ഫൈവ് സ്റ്റാര്‍; വിദേശ മദ്യത്തിന്‍റെ വില കുത്തനെ കൂടുന്നു

ബിവേറജസിലും ഫൈവ് സ്റ്റാര്‍; വിദേശ മദ്യത്തിന്‍റെ വില കുത്തനെ കൂടുന്നു

തിരുവനന്തപുരം: മദ്യപന്മാർക്ക് ഇരുട്ടടിയായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമ്മാനം. മദ്യവില കുത്തനെ കൂട്ടുന്നു. മദ്യക്കമ്ബനികള്‍ക്ക് എംആര്‍പി വിലയില്‍ വര്‍ധന വരുത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ബവറിജസ് കോര്‍പറേഷന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. ബിവറേജസില്‍ നിന്നും ഇനി ഫൈവ് സ്റ്റാര്‍ റേറ്റില്‍ മദ്യം വാങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് കുടിയന്‍മാര്‍. ഈ സാമംസ മുതല്‍ മദ്യത്തിന് വില കൂട്ടാന്‍ മദ്യ കമ്ബനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ബിവറേജസ് കോര്‍പ്പറേഷന്റെ പുതിയ തീരുമാനം അനുസരിച്ച്‌ 750 മില്ലിലീറ്ററിന്റെ കുപ്പിക്ക് 20 മുതല്‍ 80രൂപ വരെ വില വര്‍ധിക്കും. സര്‍ക്കാരിന്റെ പരിഷ്കരിച്ച മദ്യനയം വരാനിരിക്കെയാണ് വിദേശമദ്യത്തിന്റെ വില കുത്തനെ കൂട്ടിക്കൊണ്ടുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. ബിവറേജസ് കോര്‍പറേഷന്റെ ലാഭവിഹിതം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം.

 

 

 

ഒന്നാം തീയതിയും ഗാന്ധി ജയന്തിയും പ്രമാണിച്ച്‌ അടുത്ത രണ്ടുദിവസം മദ്യശാലകള്‍ക്ക് അവധിയായതിനാല്‍, ഒക്ടോബര്‍ മൂന്ന് മുതല്‍ പുതുക്കിയ വില നിലവില്‍ വരും. പുതുക്കിയ വില ബിവറേജസ് കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വില കൂട്ടിയെങ്കിലും യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും ഗാന്ധി ജയന്തി ദിനത്തില്‍ ബിവറേജസ് ഔട്ട്ലറ്റുകള്‍ പൂട്ടുമെന്ന തീരുമാനത്തില്‍ മാറ്റമുണ്ട്.

പാകിസ്താനെ വിറപ്പിച്ച ‘സർജിക്കൽ സ്ട്രൈക്കി’നു പിന്നിലെ കൃത്യതയാർന്ന ആ ആസൂത്രണം ഇങ്ങനെ !

മതപഠനത്തിൽ ആരംഭിച്ച് കേട്ടാലറയ്ക്കുന്ന ലൈംഗികകാര്യങ്ങളിലെത്തും; സംശയം ചോദിച്ച ഭർതൃമതിക്ക് സ്പെഷ്യൽ ട്യൂഷനെടുത്ത് നിരവധി തവണ ബലാൽസംഗം ! കാസർഗോഡ് ഒരു മതപണ്ഡിതന്റെ വിക്രിയകൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments