HomeNewsLatest Newsരണ്ടാമതുണ്ടായതും പെൺകുട്ടി; നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാവ് കഴുത്തറുത്ത് കൊന്നു

രണ്ടാമതുണ്ടായതും പെൺകുട്ടി; നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാവ് കഴുത്തറുത്ത് കൊന്നു

ജയ്പൂര്‍: ആൺകുഞ്ഞുണ്ടാകാത്തതിന് മാതാവ് നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ നേഹ ഗോയല്‍ (35) നെ പൊലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാനിലെ ജയ്പൂരില്‍ ആണ് സംഭവം. ആഗസ്റ്റ് 26 ന് കുഞ്ഞിനെ ഉപയോഗ ശ്യൂന്യമായ എയര്‍ കണ്ടീഷനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. പുതപ്പില്‍ പൊതിഞ്ഞ കുഞ്ഞിന്‍റെ കഴുത്ത് മൂര്‍ച്ചയേറി ആയുധംകൊണ്ട് മുറിച്ച നിലയിലായിരുന്നു. കൂടാതെ ദേഹത്ത് 17 ഓളം മുറിവുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്‍റെ മാതാവ് നേഹ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടത്തെി. കൃത്യമായ തെളിവകളുടെയും രക്തസാമ്പിളുകളുടെ ഫോറന്‍സിക് പരിശോധനക്കു ശേഷം വ്യാഴാഴ്ചയാണ് നേഹയെ അറസ്റ്റു ചെയ്തത്. എട്ടു വയസുള്ള പെണ്‍കുഞ്ഞിന്‍റെ അമ്മ കൂടിയായ നേഹ രണ്ടാം തവണയും പെണ്‍കുഞ്ഞുണ്ടായതിന്‍റെ മനോവിഷമത്തിലാണ് കൊലനടത്തിയതെന്ന് സമ്മതിച്ചു. അപായപ്പെടുത്തി എ.സിയില്‍ ഉപപേക്ഷിച്ച ശേഷം നേഹ കുഞ്ഞിനെ കാണാനില്ളെന്ന് കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് കുടുംബാംഗങ്ങള്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടത്തെിയത്.

തൃശ്ശൂർ സ്വദേശികളായ ഈ യുവാക്കൾ പെൺകുട്ടിയോട് ചെയ്തതു കേട്ടാൽ നടുങ്ങും ! വീഡിയോ കാണാം

പ്രവാസികൾ ശ്രദ്ധിക്കുക ! നിങ്ങളുടെ എന്‍ആര്‍ഇ ഡിപോസിറ്റുകള്‍ക്ക് ഏറ്റവും കൂടുതൽ പലിശ കിട്ടുന്ന വഴികൾ ഇതാ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments