HomeNewsShortതലശ്ശേരിയില്‍ നാടോടി സ്ത്രീക്കെതിരെ തെരുവുനായ ആക്രമണം; മൂക്കും ചുണ്ടും കടിച്ചുകീറി

തലശ്ശേരിയില്‍ നാടോടി സ്ത്രീക്കെതിരെ തെരുവുനായ ആക്രമണം; മൂക്കും ചുണ്ടും കടിച്ചുകീറി

തലശ്ശേരി: തലശ്ശേരിയില്‍ ടെന്റിൽ കിടന്നുറങ്ങിയ നാടോടി സ്ത്രീയെ തെരുവ്‌നായ്ക്കൂട്ടം കടിച്ചുകീറി. കര്‍ണാടകയിലെ ഹുന്‍സൂര്‍ സ്വദേശിനി രാധയാണ് ആക്രമണത്തിന് ഇരയായത്. തലശ്ശേരി മമ്പറത്ത് പാലത്തിന് സമീപം ടെൻറ്​ കെട്ടിയാണ് രാധയും കുടുംബവും താമസിച്ചിരുന്നത്. കഴിഞ്ഞ രാത്രിയില്‍ കിടന്നുറങ്ങുന്നതിനിടയില്‍ ടെന്റിലേക്ക് നായ്ക്കൂട്ടം ഇരച്ചു കയറുകയും കുടുംബത്തെ ആക്രമിക്കുകയുമായിരുന്നു. നായ്ക്കൂട്ടം പുലര്‍ച്ചെ 5 മണിയോടെയാണ് കുടുംബത്തെ ആക്രമിച്ചത്. വാതിലിനോട് ചേര്‍ന്ന് കിടക്കുകയായിരുന്ന രാധയാണ് ആദ്യം ഇരയായത്. രാധയെ കടിച്ചുപറിച്ച നായ്ക്കൂട്ടം കടിച്ച് പുറത്തേക്ക് വലിക്കുകയും ചെയ്തു. അവരുടെ മൂക്കും ചുണ്ടും തെരുവുനായ്ക്കള്‍ കടിച്ചുകീറി. മേല്‍ചുണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നാണ് വിവരം.

 

 

 

ഗുരുതരമായ പരിക്കേറ്റ രാധയെ തലശ്ശേരി ജനറല്‍ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വിദഗ്​ധ പരിശോധനക്ക്​ രാധയെ കോഴിക്കോട്​ മെഡിക്കൽ കോളജിലേക്ക്​ മാറ്റാൻ ഡോക്​ടർമാർ നിർദേശിച്ചിട്ടുണ്ട്​. മെഡിക്കല്‍ കോളേജില്‍ പോകാന്‍ പണമില്ലാത്തതിനാല്‍ ഇവര്‍ ജനറല്‍ ആശുപത്രിയില്‍ തുടരുകയാണ്. മൂക്ക് ഏറെക്കുറെ പൂര്‍ണ്ണമായി തന്നെ നായ്ക്കുട്ടികള്‍ കടിച്ചെടുത്തതിനാല്‍ ഇവ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാർ പറയുന്നത്.

തൃശ്ശൂർ സ്വദേശികളായ ഈ യുവാക്കൾ പെൺകുട്ടിയോട് ചെയ്തതു കേട്ടാൽ നടുങ്ങും ! വീഡിയോ കാണാം

പ്രവാസികൾ ശ്രദ്ധിക്കുക ! നിങ്ങളുടെ എന്‍ആര്‍ഇ ഡിപോസിറ്റുകള്‍ക്ക് ഏറ്റവും കൂടുതൽ പലിശ കിട്ടുന്ന വഴികൾ ഇതാ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments