HomeNewsLatest Newsനാലാം തീയതി കഴിഞ്ഞിട്ടും ശമ്പളമില്ല; രണ്ടു ഡിപ്പോകളിലെ കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രതിഷേധപണിമുടക്ക് നടത്തുന്നു

നാലാം തീയതി കഴിഞ്ഞിട്ടും ശമ്പളമില്ല; രണ്ടു ഡിപ്പോകളിലെ കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രതിഷേധപണിമുടക്ക് നടത്തുന്നു

കൊല്ലം: രണ്ടു ഡിപ്പോകളിലെ കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രതിഷേധ പണിമുടക്ക് നടത്തുന്നു. ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് പണിമുടക്ക്. കൊല്ലം ജില്ലയിലും താമരശേരി ഡിപ്പോയിലുമാണ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചത്. കൊല്ലത്ത് ഇടതു തൊഴിലാളി സംഘടനയായ സി.ഐ.ടി.യു അടക്കമുള്ളവയാണ് സമരം നടത്തുന്നത്. താമരശേരിയിൽ കോൺഗ്രസ് തൊഴിലാളി സംഘടന ഐ.എൻ.ടി.യു.സിയാണ് അനിശ്ചികാത സമരം ആരംഭിച്ചത്. കടം നല്‍കുന്നതിൽ നിന്ന് ധനകാര്യ സ്ഥാപനങ്ങള്‍ പിന്മാറിയതോടെയാണ് ശമ്പള വിതരണം നിലച്ചത്. മാസത്തെ അവസാന പ്രവൃത്തി ദിവസം ശമ്പളം നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും നാലാം തീയതി പിന്നിട്ടിട്ടും 32 ഡിപ്പോകളില്‍ വിതരണം ചെയ്യാനായില്ല. കോഴിക്കോട്, സുൽത്താൻ ബത്തേരി ഡിപ്പോകളിൽ മാത്രമാണ് ചൊവ്വാഴ്ച വരെ ശമ്പളവിതരണം നടന്നത്. നിശ്ചയിച്ച സമയം കഴിഞ്ഞ് മൂന്നു ദിവസം പിന്നിട്ടിട്ടും പല കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും ശമ്പളം എത്താതിരുന്നതോടെയാണ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. 93ല്‍ 61 ഡിപ്പോകളിലെ ജീവനക്കാര്‍ക്കാണ് ശമ്പളം നല്‍കിയത്. മാസത്തെ അവസാന പ്രവൃത്തി ദിവസം ശമ്ബളം നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും നാലാം തീയതി പിന്നിട്ടിട്ടും 32 ഡിപ്പോകളില്‍ വിതരണം ചെയ്യാനായിട്ടില്ല.

ഇടുക്കിയിൽ നരബലി ! ബാലീ കൊടുത്തത് മൂന്ന് പെണ്‍കുട്ടികളെ ! ഇടമലക്കുടിയിലെത്തിയ സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ കണ്ടത്…..

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments