HomeNewsLatest Newsകൊല്ലം ബീച്ചിൽ അടിച്ചുപൂസായി പെൺകുട്ടികൾ കാമുകന്മാർക്കൊപ്പം കാട്ടിക്കൂട്ടിയ വൃത്തികേടുകൾ കണ്ട് കണ്ണുപൊത്തി ജനക്കൂട്ടം !

കൊല്ലം ബീച്ചിൽ അടിച്ചുപൂസായി പെൺകുട്ടികൾ കാമുകന്മാർക്കൊപ്പം കാട്ടിക്കൂട്ടിയ വൃത്തികേടുകൾ കണ്ട് കണ്ണുപൊത്തി ജനക്കൂട്ടം !

കൊല്ലം ബീച്ചിൽ കുടിച്ച് പൂസായി പെൺകുട്ടികളും ആൺകുട്ടികളുമടങ്ങുന്ന സംഘം കൊല്ലം ബീച്ചിൽ ഇന്നലെ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ മലയാളികൾക്ക് മൊത്തം നാണക്കേടായി. പഠിപ്പുമുടക്ക് ആഘോഷിക്കാനെത്തിയ ആണ്‍കുട്ടികള്‍ക്കൊപ്പം ബിയര്‍ കഴിച്ചെത്തിയ വിദ്യാര്‍ഥിനികളാണ് അല്പവസ്ത്രധാരികളായി നാട്ടുകാര്‍ക്കും പോലീസിനും പണിയായത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടങ്ങുന്ന സംഘം ഒടുവില്‍ പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങേണ്ടിവന്നു. ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. സംഭവം വാര്‍ത്തയായതോടെ വിദ്യാര്‍ഥികള്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയായെന്നാണ് ഒടുവില്‍ കിട്ടിയ വിവരം.

 

 
പത്തനംതിട്ടയിലെയും പുനലൂരിലെയും കോളേജുകളില്‍ പഠിക്കുന്ന പുനലൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളാണ് കാമുകന്മാര്‍ക്കൊപ്പം ബീച്ചിലെത്തിയത്. ബീച്ചിലെ വാച്ച് ടവറിന് സമീപത്തായാണ് ആദ്യം കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. കാറില്‍ കൊണ്ടുവന്ന ബിയര്‍ അടിച്ചു തീര്‍ത്തതോടെ പെണ്‍കുട്ടികള്‍ നല്ല മൂഡിലായി. പൂസായതോടെ പെണ്‍കുട്ടികള്‍ കാറിന് പുറത്തിറങ്ങി. മണലിലും തിരയിലും ആനന്ദനൃത്തചുവടുകളും തുടങ്ങി. അല്പവസ്ത്രത്തിൽ തികച്ചും ആഭാസകരമായ നൃത്തം.

 

 
ഇതിനിടെ ചിലര്‍ പോലീസിനെ വിവരമറിയിച്ചു. വനിതാ പോലീസിനെയും കൂട്ടി ഈസ്റ്റ് പോലീസിന്റെ ജീപ്പ് ബീച്ചിലെത്തുമ്പോഴേക്കും പെണ്‍കുട്ടികളുടെ പേക്കൂത്ത് കാണാന്‍ കാഴ്ചക്കാരുടെ എണ്ണം ഉയര്‍ന്നിരുന്നു. വിവരം തിരക്കിയ പൊലീസ് ഉദ്യോഗസ്ഥരോടും പെണ്‍കുട്ടികള്‍ തട്ടിക്കയറി. വനിതാ പൊലീസ് ഏറെ പണിപ്പെട്ടാണ് പെണ്‍കുട്ടികളെ ജീപ്പില്‍ കയറ്റിയത്. പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷനിലെത്തി ഏറെ കഴിഞ്ഞ് രക്ഷിതാക്കളെ വിളച്ചു വരുത്തിയാണ് കുട്ടികളെ വിട്ടത്.

അമ്മയുമായുള്ള വിവാഹമോചനത്തിന് എന്താണ് കാരണമെന്ന് ചോദിച്ച മകനോട് പ്രിയദർശൻ പറഞ്ഞത്….

കത്തോലിക്കാസഭയിൽ പിശാചുക്കളെ ഒഴിപ്പിക്കുന്ന വൈദികരുടെ എണ്ണത്തിൽ വൻ വർധന !

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments