HomeNewsLatest Newsകേരളം കഞ്ഞികുടിക്കുന്നത് മോദി സര്‍ക്കാര്‍ ഉള്ളതുകൊണ്ട്; കെ സുരേന്ദ്രൻ

കേരളം കഞ്ഞികുടിക്കുന്നത് മോദി സര്‍ക്കാര്‍ ഉള്ളതുകൊണ്ട്; കെ സുരേന്ദ്രൻ

കേരളം കഞ്ഞികുടിക്കുന്നത് നരേന്ദ്രമോദിയുള്ളത് കൊണ്ടാണെന്നും മോദി സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ കേരളം പട്ടിണിയാകുമായിരുന്നെന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പിന്തുണയ്ക്കാന്‍ കലാമണ്ഡലം ഗോപിയെ നിര്‍ബന്ധിച്ചുവെന്ന വിവാദം ആസൂത്രിതമെന്ന് അദ്ദേഹം പറഞ്ഞു. കലാമണ്ഡലം ഗോപിയുടെ അടുത്ത് സംസാരിക്കാന്‍ ഒരു ഇടനിലക്കാരന്റെയും ആവശ്യമില്ല. സുരേഷ് ഗോപി അദ്ദേഹത്തിന്റെ വീട്ടില്‍ നേരിട്ട് പോയി ഊണ് വരെ കഴിച്ചിട്ടുള്ള ആളാണ്. ഏതാണ് ഈ ഇടനിലക്കാരനെന്നും അറിയപ്പെടാത്തവരിലൂടെ സുരേഷ് ഗോപിക്ക് പ്രചാരണത്തിന്റെ ആവശ്യമില്ല- സുരേന്ദ്രന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments