HomeNewsLatest Newsചെങ്ങന്നൂരിൽ മാണിയുടെ പിന്തുണ യുഡിഎഫിന്; തീരുമാനം ഉപസമിതി യോഗത്തിൽ; ചെങ്ങന്നൂരിൽ ഒരുമിച്ചു പ്രവർത്തിക്കും

ചെങ്ങന്നൂരിൽ മാണിയുടെ പിന്തുണ യുഡിഎഫിന്; തീരുമാനം ഉപസമിതി യോഗത്തിൽ; ചെങ്ങന്നൂരിൽ ഒരുമിച്ചു പ്രവർത്തിക്കും

മാണിയുടെ പിന്തുണ യുഡിഎഫിന്. ഉപസമിതി യോഗത്തിലാണ് തീരുമാനം. ചെങ്ങന്നൂരിൽ മാണിയും യു ഡി എഫും ഒരുമിച്ചു പ്രവർത്തിക്കും. കെഎം മാണി , പിജെ ജോസഫ് , ജോസ് കെ മാണി , ജോയ് ഏബ്രഹാം , റോഷി അഗസ്റ്റിന്‍ , പിടിജോസ് , സിഎഫ് തോമസ് , തോമസ് ജോസഫ് , മോന്‍സ് ജോസഫ് , എന്‍ ജയരാജ് തുടങ്ങിയവരാണ് ഉപസമിതിയിലുള്ളത്. പിന്തുണ സംബന്ധിച്ചുള്ള പ്രഖ്യാപനം ഉപസമിതിയോഗത്തിന് ശേഷം നടത്തും.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനും ഫലപ്രഖ്യാപനത്തിനും ശേഷം കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിലേയ്ക്ക് മടങ്ങിപോകാനും മുന്നണിയുടെ ഭാഗമാകാനും നേതാക്കള്‍ തമ്മില്‍ ധാരണയായിട്ടുണ്ടെന്നാണ് സൂചന.

യു.ഡി.എഫ്. വിട്ടശേഷം, ഇടതുമുന്നണിയോടു ചേരാനുള്ള താത്പര്യം പാര്‍ട്ടി പലതവണ വ്യക്തമാക്കിയിരുന്നു. എന്നിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ നീക്കം. കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കത്തെ സി.പി.ഐ. ആദ്യംമുതലേ എതിര്‍ത്തു. വിവിധ വേദികളില്‍ സി.പി.ഐ.നേതാക്കള്‍ ഈ എതിര്‍പ്പ് തുറന്നുപറയുകയും ചെയ്തു. ഇക്കാര്യത്തില്‍, സി.പി.എം. തീരുമാനമെടുക്കാന്‍ വൈകിയതും കേരള കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. യുഡിഎഫിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കള്‍ പാലായില്‍ മാണിയെ കണ്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments